അയര്‍ലണ്ട്-സിംബാബ്‌വെ മൂന്ന് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അയര്‍ലണ്ടിന് തകര്‍പ്പന്‍ ജയം. സിംബാബ്‌വെയെ നാല് വിക്കറ്റുകള്‍ക്കാണ് ഐറിഷ് പട തകര്‍ത്തുവിട്ടത്.
ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വെ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ സിംബാവെയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു അയര്‍ലണ്ടിന്റെ ബൗളിങ്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 42.5 ഓവറില്‍ 166 റണ്‍സിന് പുറത്താവുകയായിരുന്നു. അയര്‍ലണ്ട് ബൗളിങ് നിരയില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷുവ ലിറ്റില്‍ ആണ് സിംബാവെ ബാറ്റിങ് നിരയെ തകര്‍ത്തത്. വെറും 36 റണ്‍സ് വിട്ടുനല്‍കികൊണ്ടായിരുന്നു ലിറ്റില്‍ ആറ് വിക്കറ്റുകള്‍ നേട്ടം സ്വന്തമാക്കിയത്. ലിറ്റിലിന് പുറമെ ഹാരി ടെക്ട്ടര്‍, മാര്‍ക്ക് അഡെയ്ര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Just look at those figures 😍#BackingGreen ☘️🏏 pic.twitter.com/aHI6ZVtXnx
— Cricket Ireland (@cricketireland) December 15, 2023
What a phenomenal bowling spell by Josh Little!
He finishes with figures of 10 overs, 6-36, with 2 maidens 👏👏
The best-ever ODI bowling figures for Ireland 👊#BackingGreen ☘️🏏 pic.twitter.com/AFQ6N81GLQ
— Cricket Ireland (@cricketireland) December 15, 2023
സിംബാബ്‌വെ ബാറ്റിങ് നിരയില്‍ വെല്ലിങ്ടണ്‍ മസകാഡ്‌സ 40 റണ്‍സും റയാന്‍ ബര്‍ള്‍ 38 റണ്‍സും ക്‌ളൈവ് മദാന്‍ഡെ 33 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലണ്ട് 40.1 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഐറിഷ് ബാറ്റിങ് നിരയില്‍ കര്‍ട്ടിസ് കാംഫര്‍ 71 പന്തില്‍ 66 റണ്‍സ് നെടി വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചു. പത്ത് ഫോറുകള്‍ പായിച്ചുകൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്.
Ireland ☘ win by four wickets, lead the 3-match series 1-0.#ZIMvIRE pic.twitter.com/eLMNniqj3v
— Zimbabwe Cricket (@ZimCricketv) December 15, 2023
And that’s it!
A fantastic win for our Men’s side today, beating Zimbabwe by 4 wickets 👏👏👏
▪️Zimbabwe: 166
▪️Ireland: 171- 6 (40.1 overs)SCORECARD: https://t.co/XTndKmuWKB#BackingGreen ☘️🏏 pic.twitter.com/NTqmhlF3nm
— Cricket Ireland (@cricketireland) December 15, 2023
കാര്‍ട്ടിസിന് പുറമെ ലോര്‍ക്കര്‍ ടക്കര്‍ 28 റണ്‍സും മാര്‍ക്ക് അഡയര്‍ പുറത്താവാതെ 25 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ അയര്‍ലണ്ട് നാല് വിക്കറ്റുകളുടെ വിജയം സ്വന്തമാക്കുകയായിരുന്നു. സിംബാബ്‌വെ ബൗളിങ് നിരയില്‍ ബ്ലെസ്സിങ് മുസാറബാനി, ബ്രാന്‍ഡന്‍ മാവുറ്റ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് അയര്‍ലണ്ട്. ആദ്യം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ഡിസംബര്‍ 17നാണ് സീരിസിലെ അവസാന ഏകദിനം നടക്കുക. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് വേദി.
Content Highlight: Ireland beat zimbabwe in 2nd ODI.