അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് പരമ്പര സ്വന്തമാക്കി അയര്‍ലാന്‍ഡ്. അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റുകള്‍ക്കാണ് അയര്‍ലാന്‍ഡ് പരാജയപ്പെടുത്തിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ അയര്‍ലാന്‍ഡിന്റെ ചരിത്രവിജയമാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ അയര്‍ലാന്‍ഡിന്റെ ആദ്യ വിജയമാണിത്.
— Cricket Ireland (@cricketireland) March 1, 2024
H.I.S.T.O.R.Y. pic.twitter.com/JYZQxYYfjq
— Cricket Ireland (@cricketireland) March 1, 2024
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ അയര്‍ലാന്‍ഡ് ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 218 റണ്‍സിന് പുറത്താവുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ് നിരയില്‍ നായകന്‍ ഹസ്മത്തുള്ള ഷാഹിദി 107 പന്തില്‍ 55 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ് 85 പന്തില്‍ 46 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ ബാരി മക്കാര്‍ത്തി, മാര്‍ക്ക് അടയര്‍, ക്രൈഗ് യങ്ങ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.
രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് ബാറ്റിങ്ങില്‍ നായകന്‍ ആന്‍ഡ്രോ ബാല്‍ബിര്‍ണി 96 പന്തില്‍ 58 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകള്‍ ആണ് അയര്‍ലാന്‍ഡ് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
YES SKIPPER! 👏
Leading from the front. ©️
14 more runs to a historic win.#BackingGreen pic.twitter.com/WlcHsZ2BUp
— Cricket Ireland (@cricketireland) March 1, 2024
അഫ്ഗാന്‍ ബൗളിങ്ങില്‍ നബീദ് സദ്രാന്‍ രണ്ട് വിക്കറ്റും നിജദ് മസൂദ്, സിയ ഉര്‍ റഹ്‌മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി.
Content Highlight: Ireland beat Afganistan in test