ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിംഗ് ഇനി ഗൂഗിള്‍ പേ വഴിയും
Tech
ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിംഗ് ഇനി ഗൂഗിള്‍ പേ വഴിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th March 2019, 11:47 pm

ന്യൂദല്‍ഹി: ഇനി ഗൂഗിള്‍ പേ ഉപയോഗിച്ച് ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഗൂഗിള്‍ പേയുടെ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പതിപ്പുകളിലാണ് ഐ.ആര്‍.സി.ടി.സി ബുക്കിനുള്ള സൗകര്യം ഒരുക്കിയത്. ഇതുവഴി ട്രെയിന്‍

ടിക്കറ്റുകള്‍ എടുക്കാനും ടിക്കറ്റ് കാന്‍സല്‍ ചെയ്യാനുമുള്ള സൗകര്യം ലഭ്യമാവും. ടിക്കറ്റ് ബുക്കിങിന് അധിക ചാര്‍ജുകളൊന്നും ഉണ്ടാവില്ല.

മുന്‍പ് അഭിബസ്, റെഡ് ബസ്, ഊബര്‍, യാത്ര പോലുള്ള ക്യാബ്, ബസ് ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങള്‍ ഗൂഗിള്‍പേ വഴി ലഭ്യമാക്കിയിരുന്നു.
ഇതിലൂടെ ഉപയോക്താക്കളില്‍ നിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത് എന്നും പുതിയ സംവിധാനം ഒരുക്കുന്നതിലൂടെ ട്രെയില്‍ യാത്രയും എളുപ്പമായെന്നും ഗൂഗിള്‍ പേ പ്രാഡക്റ്റ് മാനേജ്മെന്റ് ഡയറക്ടര്‍ അംബരീഷ് കെംഗെ പറഞ്ഞു,

സീറ്റ് ലഭ്യത, യാത്രാ സമയം, രണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള യാത്രാ സമയം, എന്നിവയും ഗൂഗിള്‍ പേ ആപ്പ് വഴി അറിയാം. ഐ.ആര്‍.സി.ടി.സി ഐ.ഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിക്കറ്റുകള്‍ വാങ്ങുന്നത്. ഗൂഗിള്‍ പേ ഉപയോഗിക്കുന്ന ആര്‍ക്കും ഈ സൗകര്യം ലഭ്യമാണ്.