'ഐ.ആര്‍.സി.ടി.സി ഐ പേ ' സൗകര്യം വരുന്നതോടെ റെയില്‍വെയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് എളുപ്പമാക്കാം
Tech
'ഐ.ആര്‍.സി.ടി.സി ഐ പേ ' സൗകര്യം വരുന്നതോടെ റെയില്‍വെയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് എളുപ്പമാക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st March 2019, 3:14 pm

ന്യൂദല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ പെയ്‌മെന്റ് സൗകര്യം എളുപ്പമാക്കി ഐ.ആര്‍.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്റ്‌റിംഗ്& ടൂറിസം കോര്‍പ്പറേഷന്‍). ഡിജിറ്റല്‍ പെയിമെന്റ സൗകര്യം എളുപ്പമാക്കുന്നതിനായി “ഐ.ആര്‍.സി.ടി.സി ഐ പേ” എന്ന പുതിയ സംവിധാനം ഒരുങ്ങുകയാണ്.

ഐ.ആര്‍.സി.ടി.സി ഐ പെ വരുന്നതോട് കൂടി യാത്രക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുന്‌ഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്, ഇന്റര്‍നാഷണല്‍ കാര്‍ഡ് തുടങ്ങിയവ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയും. ഇവിടെ മൂന്നാമതൊരാളുടെ ആവശ്യം വരുന്നില്ല.

ALSO READ: ”ഹമാരാ പാക്കിസ്ഥാന്‍ സിന്ദാബാദ്”; ഷോയ്ബ് മാലിക്കിന്റെ ട്വീറ്റിനെതിരെ വിമര്‍ശനം; സാനിയ മറുപടി പറയണമെന്നും ആവശ്യം

ഏതെങ്കിലും തരത്തില്‍ ഓണ്‍ലൈന്‍ ഇടപാടില്‍ തടസം നേരിടുകയാണെങ്കില്‍ ഐ.ആര്‍.സി.ടി.സി നേരിട്ട് തന്നെ ബാങ്കുമായി ബന്ധപ്പെടുകയും ചെയ്യും.

ഇത് നിലവില്‍ വരുന്നതോട് കൂടി മറ്റ് കച്ചവട, ബിസിനസുകാര്‍ക്കും കസ്റ്റമൈസ്ഡ് പേയ്‌മെന്റ് ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യമുണ്ടാവും.