| Saturday, 21st January 2023, 4:34 pm

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഇരട്ടയുടെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോജു ജോര്‍ജ് നായകനായെത്തുന്ന ‘ഇരട്ട’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചു വെച്ചുകൊണ്ടള്ള ഒരു പോലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ഇരട്ട അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ജോജു ജോര്‍ജ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ വേഷമിടുന്നത്.

നവാഗതനായ രോഹിത് എം.ജി.കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. തെന്നിന്ത്യന്‍ താരം അഞ്ജലിയാണ് സിനിമയിലെ നായിക.

ജോജു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിനോടകം തന്നെ സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവാകും ഇരട്ടയിലെ കഥാപാത്രങ്ങളെന്ന് ട്രെയിലര്‍ അടിവര ഇട്ടു ഉറപ്പിക്കുന്നു.

നിരവധി സിനിമകളില്‍ പൊലീസ് വേഷങ്ങളിലെത്തിയ ജാജുവിന്റെ കരിയറിലെ മറ്റൊരു പവര്‍ഫുള്‍ പൊലീസ് വേഷമായിരിക്കും ഇരട്ടയിലേത് എന്ന് നിസംശയം പറയാന്‍ കഴിയും.

ജോജു ജോര്‍ജ്, അഞ്ജലി എന്നിവരെ കൂടാതെ ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സമീര്‍ താഹിറിന്റെയും ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി.ഒ.പി.

ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതുന്നത് അന്‍വര്‍ അലിയാണ്. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ്. സംഘട്ടനം കെ.രാജശേഖര്‍, മാര്‍ക്കറ്റിങ്്. മീഡിയ പ്ലാന്‍ ഒബ്‌സ്‌ക്യൂറ.

content highlight: iratta movie trailer out

We use cookies to give you the best possible experience. Learn more