| Sunday, 5th February 2023, 4:42 pm

നൃത്ത ചുവടുകളുമായി കള്ളനും പൊലീസുകാരും, ഇരട്ടയിലെ താരങ്ങളുടെ നൃത്തം വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡോലീട എന്ന ഹിന്ദി ഗാനത്തിന് ചുവട് വെച്ച് ഇരട്ട സിനിമയിലെ താരങ്ങള്‍. പ്രതിയുടെ കൂടെ ഒരു ഗ്രൂപ്പ് ഡാന്‍സ് എന്ന ക്യാപ്ഷനോടെ നടി ശ്രുതി സുരേഷാണ് നൃത്ത വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ചിത്രത്തിലെ വനിതാ പൊലീസായി വേഷമിട്ട താരങ്ങളും കള്ളനായി അഭിനയിക്കുന്ന താരവുമാണ് ശ്രുതി പങ്കിട്ട വീഡിയോയില്‍ നൃത്തം ചെയ്യുന്നത്.

ജോജു ജോര്‍ജിനെ കേന്ദ്രകഥാപാത്രമാക്കി എം.ജി. കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് ഇരട്ട. ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്. ചിത്രത്തിലെ ജോജുവിന്റെ പ്രകനത്തിന് വലിയ അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിനോദ്, പ്രമോദ് എന്നീ ഇരട്ടകളായ പൊലീസുകാരുടെ കഥയാണ് ഇരട്ട. ഒരു ദിവസത്തെ കഥയാണ് ചിത്രം പറയുന്നതെങ്കിലും ഫ്ളാഷ് ബാക്കിലൂടെ ഇരുവരുടെയും കുട്ടിക്കാലം മുതലുള്ള കഥ കാണിക്കുന്നുണ്ട്. വിനോദ്, പ്രമോദ് എന്നീ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജോജു ജോര്‍ജാണ്. രണ്ട് കഥാപാത്രങ്ങളായുള്ള ജോജുവിന്റെ പെര്‍ഫോമന്‍സ് തന്നെയാണ് ഇരട്ടയുടെ നെടുംതൂണ്‍.

സിനിമയില്‍ വന്നുപോകുന്ന ഓരോ താരങ്ങളുടെയും അഭിനയം മികച്ചതായിരുന്നു. സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകനായ എം.ജി കൃഷ്ണന്‍ തന്നെയാണ്. മനു ആന്റണിയുടെ എഡിറ്റിങ് ചിത്രത്തിന്റെ വലിയൊരു പോസിറ്റീവ് തന്നെയാണ്. ഒപ്പം വിജയ് യുടെ ഛായാഗ്രഹണവും സിനിമക്ക് കൂടുതല്‍ സാധ്യതകള്‍ നല്‍കുന്നുണ്ട്.

ജേക്‌സ് ബിജോയുടെ സംഗീതം സിനിമയുടെ ഒഴുക്കിനെ കൂടുതല്‍ രസകരമാക്കുന്നുണ്ട്. ജോജുവിന്റെ മുന്‍കാല പൊലീസ് വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇരട്ടയിലെ കഥാപാത്രം.

content highlight: iratta movie actorrs instagram video

We use cookies to give you the best possible experience. Learn more