| Monday, 18th December 2023, 4:35 pm

പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി ഇറാനില്‍ പ്രവിശ്യാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌റാന്‍: പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി പ്രവിശ്യാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച് ഇറാന്‍. രാജ്യത്തെ 18 പ്രവിശ്യകളില്‍ 15 പ്രവിശ്യകളിലേക്ക് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 2015ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സര്‍ക്കാരിന്റെ ഈ നീക്കം.

രാജ്യത്തെ ശക്തമായ അസംബ്ലി സീറ്റുകളിലേക്ക് ആയിരക്കണക്കിന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ അനുകൂല സംഘടനകളുടെ രാജ്യത്തുള്ള നിലനില്‍പ്പിന് നിര്‍ണായക ഘടകമാണ് ഈ തെരഞ്ഞെടുപ്പ്.

കൗണ്‍സിലുകളിലേക്ക് 285 പ്രതിനിധികളാണ്
തെരഞ്ഞെടുക്കപ്പെടുന്നത്. തദ്ദേശ ഭരണം, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള വകുപ്പുകള്‍ പ്രവിശ്യാ കൗണ്‍സിലുകളുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നതാണ്.

മൂന്ന് പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന ഇറാഖിന്റെ അര്‍ദ്ധ സ്വയംഭരണാധികാരമുള്ള കുര്‍ദിസ്ഥാനില്‍, കൗണ്‍സിലുകളെ അടുത്ത വര്‍ഷം തെരഞ്ഞെടുക്കും.

ഇറാഖിലെ 43 ദശലക്ഷം ജനങ്ങളില്‍ 17 ദശലക്ഷം ആളുകള്‍ വോട്ട് ചെയ്യാന്‍ യോഗ്യരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ 6,000 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്.

ഇറാന്‍ അനുകൂല പാര്‍ട്ടികളുടെ സഖ്യത്തിന്റെ പിന്‍ബലത്തില്‍ 2021ല്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ സര്‍ക്കാരിന്റെ പ്രധാന പരീക്ഷണമായാണ് വോട്ടെടുപ്പിനെ കാണുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷങ്ങളില്‍ തകര്‍ന്ന പൊതു സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാന്‍ അല്‍ സുഡാനി ഇറാനില്‍ നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയതായാണ് റിപ്പോര്‍ട്ട്. ആയതിനാല്‍ തനിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടാവുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Iraqis to vote for powerful provincial councils in election

We use cookies to give you the best possible experience. Learn more