പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടു മടക്കി; ഇറാഖ് പ്രധാനമന്ത്രി രാജിക്ക്
World News
പ്രക്ഷോഭത്തിനു മുന്നില്‍ മുട്ടു മടക്കി; ഇറാഖ് പ്രധാനമന്ത്രി രാജിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2019, 9:28 pm

ബാഗ്ദാദ്: മാസങ്ങള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് അയവു വരാതായതോടെ പ്രക്ഷോഭകരുടെ മുന്നില്‍ മുട്ടുമടക്കി ഇറാഖ് സര്‍ക്കാര്‍. ജനങ്ങളുടെ ആവശ്യം പരിഗണിച്ച് താന്‍ രാജിക്ക് സന്നദ്ധനാണെന്ന് ഇറാഖ് പ്രധാനമന്ത്രി അബെല്‍ അബ്ദുള്‍ഡ മഹദി അറിയിച്ചു. പ്രക്ഷോഭം രൂക്ഷമായതോടെ രാജ്യത്തെ ഷിയ നേതാവായ അയത്തൊള്ള അല്‍ സിസ്താനിയും മഹദിയെ കൈയ്യൊഴിയുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ലമെന്റില്‍ താന്‍ രാജിക്കത്ത് സമര്‍പ്പിക്കുമെന്നും ഇതില്‍ പാര്‍ലമെന്റിന് തീരുമാനമെടുക്കാമെന്നുമാണ് ഇറാഖ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
നേരത്തെ പ്രധാനമന്ത്രയായി അബ്ദുള്‍ മഹദിയെ തെരഞ്ഞെടുത്ത കാര്യം പുനപരിശോധിക്കണമെന്ന് ഷിയ നേതാവ് അലി സിസ്താനി അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ബാഗ്ദാദില്‍ ഉണ്ടാ പ്രക്ഷോഭത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല്‍പതിലേറെ പേരാണ് മരണപ്പെട്ടത്.

ഇതുവരെയും നടന്ന പ്രക്ഷോഭങ്ങള്‍ക്കു നേരെ സുരക്ഷാസൈന്യം നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറ പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവുടെ കണക്കുകള്‍ ഇതുവരെ ഇറാഖി സര്‍ക്കാര്‍ പുറത്തു വിട്ടിട്ടില്ല.

രൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ് ഇറാഖിലെ ജനങ്ങളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.വേള്‍ഡ് ബാങ്കിന്റെ കണക്കു പ്രകാരം ഇറാഖിലെ അഞ്ചു പേരില്‍ ഒരാള്‍ പട്ടിണിയിലാണ്. 25 ശതമാനമാണ് ഇറാഖിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രാന്‍സ്പരന്‍സി ഇന്റര്‍ നാഷണലിന്റെ കണക്കു പ്രകാരം അഴിമതികൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് ഇറാഖിന്റെ സ്ഥാനം.ഐ.എസിനെ തുരത്തിയ ശേഷം ഒരു വര്‍ഷം മുമ്പ് അധികാരത്തിലേറിയ പ്രധാനമന്ത്രി പടിയിറങ്ങുന്നതോടെ ഇറാഖ് പുതിയ രാഷ്ട്രീയ മാനങ്ങളിലേക്ക് നീങ്ങുകയാണ്.