ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 93 ആയി; മൂവായിരത്തോളം പേര്‍ക്ക് പരിക്ക്
World
ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 93 ആയി; മൂവായിരത്തോളം പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2019, 10:10 pm

ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കനക്കുന്ന ഇറാഖില്‍ മരണം 93 ആയി. മൂവായിരത്തോളം പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. പ്രതിഷേധം അടിച്ചമര്‍ത്താനായി ഇറാഖില്‍ ഇന്നലെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് പ്രക്ഷോഭകരെ ഒതുക്കിയില്ല. പ്രതിഷേധം കാരണം സര്‍ക്കാരിന് കര്‍ഫ്യൂ പിന്‍ വലിക്കേണ്ടിയും വന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രക്ഷോഭം ഇറാഖ് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തര യോഗം വിളിച്ചെങ്കിലും ചില പാര്‍ലമെന്റംഗങ്ങള്‍ ഇത് ബഹിഷ്‌കരിച്ചതിനാല്‍ ചര്‍ച്ച നടന്നില്ല. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ല എന്നാണ് ബഹിഷ്‌കരിച്ച പാര്‍ലമെന്റംഗങ്ങള്‍ പറയുന്ന കാരണം. ഇതോടെ ഭരണ പ്രതിസന്ധിയിലായിരിക്കുകയാണ് പ്രധാനമന്ത്രി അദില്‍ അബ്ദുള്‍ മഹദിയുടെ സര്‍ക്കാര്‍.

ഇറാഖിലെ തൊഴിലില്ലായ്മയിലും സര്‍ക്കാരിന്റെ അഴിമതിയിലും പ്രതിഷേധിച്ചാണ് ഇറാഖില്‍ പ്രക്ഷോഭം നടക്കുന്നത്.
ഒരു വര്‍ഷമായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി അദില്‍ അബ്്ദുള്‍ മഹദി രാജിവെക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. 4 കോടി ജനസംഖ്യയുള്ള ഇറാഖില്‍ തൊഴില്‍ ക്ഷാമം രൂക്ഷമായതും ഇറാഖ് സര്‍ക്കാര്‍ അഴിമതി ആരോപണം നേരിടുന്നതുമാണ് സമരം രൂക്ഷമാകാന്‍ കാരണം. ഇറാഖില്‍ പലയിടങ്ങളിലും വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പേലുമില്ലെന്ന് സമരക്കാര്‍ പരാതിപ്പെടുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ