| Friday, 19th January 2024, 9:36 pm

ലോകകപ്പില്‍ ജര്‍മനിയേയും സ്‌പെയിനിനേയും വീഴ്ത്തിയവര്‍ ഇറാഖിന് മുന്നില്‍ വീണു

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാകപ്പില്‍ ജപ്പാന് തോല്‍വി. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ ഇറാഖ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാനെ പരാജയപ്പെടുത്തിയത്. ഇറാക്കിനു വേണ്ടി ഐമന്‍ ഹുസൈന്‍ ഇരട്ട ഗോള്‍ നേടി മികച്ച പ്രകടനം നടത്തി.

എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് ഇരു ടീമുകളും കളത്തില്‍ ഇറങ്ങിയത്.

മത്സരം തുടങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ അയ്മന്‍ ഹുസൈന്‍ ഇറാഖിന് വേണ്ടി ആദ്യ ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ അയ്മന്‍ വീണ്ടും ഇറാഖിനെ മുന്നിലെത്തിച്ചു. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഇറാഖ് മുന്നിട്ട് നില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ കോള്‍ തിരിച്ചടിക്കാന്‍ ജപ്പാന്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പോവുകയായിരുന്നു. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ വറ്റാരൂ എന്‍ഡോയിലൂടെയാണ് ജപ്പാന്‍ ആശ്വാസഗോള്‍ നേടിയത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഇറാഖ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Some huge performances today from the boys.

Who did you feel were among the best performers 🇮🇶🦁🤔? pic.twitter.com/rDpSJPCGE8

— Iraq Football Podcast (@IraqFootballPod) January 19, 2024

വിജയത്തോടെ രണ്ടു മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റുമായി ഗ്രൂപ്പ് ഡി യില്‍ ഒന്നാം സ്ഥാനത്താണ് ഇറാഖ്. അതേസമയം തോല്‍വിയോടെ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ജപ്പാന്‍.

ജനുവരി 24ന് ഇന്തോനേഷ്യക്കെതിരെയാണ് ജപ്പാന്റെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ വിയറ്റ്‌നാമാണ് ഇറാഖിന്റെ എതിരാളികള്‍.

Content Highlight: Iraq beat Japan in Asia Cup.

We use cookies to give you the best possible experience. Learn more