| Monday, 30th April 2018, 2:04 pm

19 റഷ്യന്‍ വനിതകളടക്കം 29 വനിതകള്‍ക്ക് ഐ.എസ്.ഐ.എല്ലില്‍ ചേര്‍ന്നതിന് ഇറാഖില്‍ ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്റില്‍ (ഐ.എസ്.ഐ.എല്‍) ചേര്‍ന്ന 19 റഷ്യന്‍ വനിതകള്‍ക്ക് ഇറാഖീ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ബാഗ്ദാദിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് ഐ.എസ്.ഐ.എല്ലില്‍ ചേര്‍ന്ന റഷ്യന്‍ സ്ത്രീകളെ കുറ്റക്കാരായി വിധിച്ചത്.

റഷ്യന്‍ എംബസിയുടെ ആവശ്യപ്രകാരം ബാഗ്ദാദ് സര്‍വ്വകലാശാലയിലെ ഒരു റഷ്യന്‍ ഭാഷാ പ്രൊഫസറാണ് സ്ത്രീകള്‍ക്ക് വേണ്ടി പരിഭാഷകനായെത്തിയത്. പ്രതികളില്‍ പലരും തങ്ങളുടെ കുട്ടികളേയും കൊണ്ടാണ് കോടതിയിലെത്തിയത്. സ്ത്രീകളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് കോടതി വിധിയെക്കുറിച്ച് അറിയിക്കുമെന്ന് റഷ്യന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു.


Also Read: ’25 വര്‍ഷത്തെ ഭരണം, മണിക് ദായുടെ നഷ്ടമെന്തെന്ന് ഇപ്പോള്‍ നാം തിരിച്ചറിയുന്നു’; ബിപ്ലവ് ദേവിന്റെ പരിഹാസ്യപ്രസ്താവനയ്ക്കിടെ ത്രിപുരയിലെ ഇടത് ഭരണം ഓര്‍മ്മിച്ച് രജദീപ് സര്‍ദേശായി


റഷ്യയിലെ 19 സ്ത്രീകള്‍ക്ക് പുറമെ അര്‍ബൈജാനില്‍ നിന്നുള്ള ആറു സ്ത്രീകളേയും തജിക്കിസ്താനില്‍ നിന്നുള്ള നാലു സ്ത്രീകളേയും കോടതി കുറ്റക്കാരായിക്കണ്ട് ജീവപര്യന്തം ശിക്ഷ നല്‍കിയിട്ടുണ്ട്.

എന്നാല്‍, തങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടാണ് ഇറാഖിലെത്തിയതെന്ന് മിക്ക സ്ത്രീകളും വിചാരണാ വേളയില്‍ പ്രതികരിച്ചു. “ഞങ്ങള്‍ ഇറാഖിലാണെന്ന് എനിക്കറിയില്ലായിരുന്നു… ഞാന്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം തുര്‍ക്കിയില്‍ താമസമാക്കാന്‍ പോയതാണ്. ഇറാഖിലാണ് എത്തപ്പെട്ടതെന്ന് പിന്നീടാണ് മനസ്സിലായത്”, പ്രതികളിലൊരാള്‍ കോടതിയില്‍ പറഞ്ഞു.


Watch DoolNews Video:

We use cookies to give you the best possible experience. Learn more