ഇറാൻ കമാൻഡറുടെ കൊലപാതകം; റഷ്യ- ഇറാൻ ബന്ധത്തിനെതിരെ വിമർശനം
World News
ഇറാൻ കമാൻഡറുടെ കൊലപാതകം; റഷ്യ- ഇറാൻ ബന്ധത്തിനെതിരെ വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th January 2024, 2:39 pm

ഇറാൻ: സിറിയയിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ, ഇറാനും റഷ്യയും തമ്മിലുള്ള സൈനിക ബന്ധത്തിനെതിരെ വിമർശനം ഉയരുന്നു.

കഴിഞ്ഞ ആഴ്ച സിറിയയിൽ ഇസ്രഈൽ നടത്തിയ മിസൈൽ അക്രമണത്തിൽ ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോപ്സ് (ഐ.ആർ.ജി.സി) ഖുദ്സ് ഫോഴ്സ് സീനിയർ കമാൻഡർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് റഷ്യയും ഇറാനും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്കുള്ള വിമർശനങ്ങൾക്ക് കാരണമായത്.

ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോപ്സ് (ഐ.ആർ.ജി.സി) ഖുദ്സ് ഫോഴ്സ് സീനിയർ കമാൻഡർ ആയ സൈദ് റെസ മൗസവി ആണ് ഇസ്രഈലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇത് ആദ്യമായല്ല ഇസ്രഈൽ സിറിയയിൽ ഇറാൻ ആക്രമണം നടത്തുന്നത് എന്നാൽ റഷ്യയുടെ നൂതനമായ S-300 ആൻ്റി മിസൈൽ സിസ്റ്റം വിന്യസിക്കുന്നതിൽ റഷ്യ പരാജയപ്പെട്ടു എന്നാണ് ആരോപണം ഉയരുന്നത്.

ഇറാനിയൻ കോളമിസ്റ്റ് ആയ ജാഫർ ഗുലാബിയാണ് ഇറാൻ സേനയെ സംരക്ഷിക്കുന്നതിൽ രക്ഷിക്കുണ്ടായ പോരായ്മയെയും ഇസ്രായേൽ അക്രമണത്തിൽ റഷ്യ മൗനം തുടരുന്നതിനെയും ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്.

എന്തുകൊണ്ട് റഷ്യ തങ്ങളുടെ നൂതനമായ S-300 ആൻ്റി മിസൈൽ സിസ്റ്റം സിറിയയിൽ വിന്യസിപ്പിച്ചില്ലയെന്നും കൂടാതെ എന്തുകൊണ്ട് ആക്രമണത്തിനെതിരെ റഷ്യ ഒന്നും സംസാരിച്ചില്ലയെന്നും ഗൊലാബി എഴുതി.

സിറിയയിൽ ഇത്തരത്തിൽ നടത്തുന്നതിന് ഇസ്രഈലിനും അമേരിക്കയ്ക്കും മാത്രമേ കഴിയുന്നു അദ്ദേഹം പറഞ്ഞു.

കൂടാതെ ഇറാനിയൻ കമാൻഡറുടെ കൊലപാതകം ഇസ്രഈൽ ഒരു വലിയ നേട്ടമായും വിജയമായും ആണ് കാണുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ സിറിയയിൽ ഉണ്ടായ ഇസ്രഈലി അക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ഇറാൻ ഒന്നും പ്രതികരിക്കാത്തതിൽ ഇറാൻ സേനയിൽ നിന്ന് തന്നെ വിമർശനം ഉയരുന്നുണ്ട്.

അതിനിടയിൽ ജനുവരി മൂന്നിന് കർമാൻ നഗരത്തിൽ ഉണ്ടായ സ്ഫോടനത്തിൽ ഇസ്രഈലിനെതിരെ ഇറാൻ രംഗത്തെത്തി. ആക്രമണത്തെ ഒരു തീവ്രവാദി ആക്രമണം മാത്രമായി കാണാൻ കഴിയില്ലെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കർമാനിൽ ജനുവരി മൂന്നിൽ ഉണ്ടായ സ്ഫോടനത്തിൽ 103 ആളുകൾ കൊല്ലപ്പെടുകയും 188 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ അനുശോചനം നടത്തിയിരുന്ന വേദിക്ക് സമീപമായിരുന്നു സ്ഫോടനം ഉണ്ടായത്.

സ്ഫോടനത്തിൽ ഇസ്രഈലിനെ കടന്നാക്രമിച്ച ഐ.ആർ.ജി.സി മുൻ കമാൻഡർ മൊഹ്സിൻ റിസൈ ഇറാന്റെ തിരിച്ചടിയിൽ ഇസ്രഈൽ പൂർണമായും തകരുമെന്ന് നവമാധ്യമങ്ങൾ വഴി അറിയിച്ചു.

Content Highlights: Iranians question Russia ties after Israel killed key commander in Syria