|

ഗള്‍ഫ് മേഖല തകര്‍ച്ചയുടെ വക്കില്‍; അമേരിക്കന്‍ നടപടികള്‍ ഇറാന്‍ മറക്കുകയോ പൊറുക്കുകയോ ഇല്ല, രൂക്ഷ വിമര്‍ശനവുമായി ഹസന്‍ റുഹാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക് : യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. അമേരിക്കയുടെ ഇടപെടല്‍ കാരണം മേഖല തകര്‍ച്ചയുടെ വക്കിലാണെന്നും. ഒട്ടും ദയയില്ലാതെയാണ് ഇറാന് മേല്‍ സാമ്പത്തിക തീവ്രവാദ നടപടികള്‍ സ്വീകരിക്കുന്നതെന്നും റുഹാനി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗള്‍ഫ് മേഖലയില്‍ നിയോഗിച്ച സൈന്യത്തിന്റെ ഒരു ചെറിയ അബദ്ധം പോലും വലിയ വിനാശങ്ങള്‍ക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ പ്രധാന വരുമാനമായ എണ്ണക്കടത്തിന് വിലക്കേര്‍പ്പെടുത്തിയതിലൂടെ അമേരിക്ക ആഗോള കൊള്ളക്കാരായി മാറിയെന്നും റുഹാനി ആരോപിച്ചു.

ഈ കുറ്റം ഒരിക്കലും മറക്കുകയോ മാപ്പു കൊടുക്കുകയോ ഇല്ല.’ ഒരു മഹത്തായ രാജ്യത്തെ നിശബ്ദമായി ഇല്ലായ്മ ചെയ്യല്‍ എന്നാണ് അമേരിക്കന്‍ നടപടിയെ റുഹാനി വിശേഷിപ്പിച്ചത്. കുട്ടികളും സ്ത്രീകളും ആണ് ഇതു കൊണ്ട് ഏറ്റവും അധികം ബുദ്ധിമുട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി ആരാംകോ ആക്രമണം ആരോപിച്ച് കൂടുതല്‍ യു.എസ് സൈന്യത്തെ ഇറാനെതിരെ ട്രംപ് വിന്യസിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ജര്‍മനി, ഫ്രാന്‍സ്,ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഇറാനെതിരെ സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു.
അമേരിക്കയുടെ വിലക്കുകള്‍ തുടരുന്നിടത്തോളം ആണവകരാറുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ഒരുക്കമല്ലെന്നും റുഹാനി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2015 ലെ ആണവകരാറില്‍ നിന്നും അമേരിക്ക ഏക പക്ഷീയമായി പിന്‍മാറിയ ശേഷം കടുത്ത നടപടികളാണ് ഇറാന് മേല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചു വരുന്നത്.

ഇതിനു പിന്നാലെ യുറേനിയം സമ്പൂഷ്ടീകരണത്തിന് ഇറാന്‍ മുതിര്‍ന്നതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു.

Latest Stories