ടെഹ്‌റാന്‍: സൗദി അറേബ്യയും ഇറാനും തമ്മില്‍ സുഹൃദ് ബന്ധത്തിന് കളമൊരുങ്ങുന്നു. ഇറാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖതിബ്‌സാദേ പറഞ്ഞു.
‘ചര്‍ച്ചകളിലൂടേയും ക്രിയാത്മകമായ കാഴ്ചപ്പാടുകളിലൂടേയും ഇറാനിനും സൗദി അറേബ്യയ്ക്കുമിടയില്‍ പുതിയ അധ്യായം തുറക്കാനാകും,’ ഖതിബ്‌സാദേ പറഞ്ഞു
ആത്യന്തികമായി ഇറാന്‍ അയല്‍ രാജ്യമാണെന്നും ഇറാനുമായി നല്ല ബന്ധം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘ഇറാനുമായുള്ള ബന്ധം മെച്ചപ്പെടണമെന്നു തന്നെയാണ് സൗദി ആഗ്രഹിക്കുന്നത്. സ്ഥിതിഗതികള്‍ കൂടുതല്‍ ദുഷ്‌കരമാക്കാന്‍ ഉദ്ദേശിക്കുന്നില്ല’, മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ഇറാന്‍ തുടരുന്ന ആണവ പരിപാടികളും മേഖലയിലെ രാജ്യങ്ങളില്‍ സൈനികര്‍ക്ക് നല്‍കുന്ന പിന്തുണയും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയും അവസാനിപ്പിക്കണമെന്നും സൗദി രാജകുമാരന്‍ ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക