വാഷിംഗ്ടണ്‍: ഇറാനെ വെല്ലുവിളിക്കാന്‍ നോക്കേണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”52നെക്കുറിച്ച് പ്രതിപാദിക്കുന്നവര്‍ 290 നെക്കുറിച്ച് മറക്കരുത്. ഇറാനി ദേശത്തെ ഒരിക്കലും വെല്ലുവിളിക്കരുത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
അമേരിക്ക ഇറാനിലെ 52 തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയിട്ടുണ്ടെന്നും ഖാസിം സുലൈമാനിയുടെ മരണത്തില്‍ പ്രതികാര നടപടിയുമായി ഇറാന്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഇവിടെ ധ്രുതഗതിയില്‍ അക്രമം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഹസ്സന്‍ റൂഹാനിയുടെ മറുപടി.
ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ചുവന്ന പതാക ഉയര്‍ത്തി തിരിച്ചടിയുടെ സൂചന നല്‍കിയ ഇറാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താക്കീത് നല്‍കിയിരുന്നു.
തിരിച്ചടിക്കാനാണ് ഇറാന്റെ തീരുമാനമെങ്കില്‍ അമേരിക്കന്‍ സേനയുടെ കരുത്ത് അറിയാമെന്നായിരുന്നു ട്രംപി് പറഞ്ഞത്. അമേരിക്കന്‍ സേന തങ്ങളുടെ അത്യാധുനിക സൈനിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം, അമേരിക്കന്‍ സൈന്യം ഇറാഖ് വിടില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പെര്‍ വ്യക്തമാക്കിയിരുന്നു.
ഇറാഖില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ക്ക്പിന്നാലെയാണ് പ്രതിരോധസെക്രട്ടറി വിശദീകരണവുമായി രംഗെത്തെത്തിയത്.
ബാഗ്ദാദില്‍ വെച്ച് നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ അമേരിക്കന്‍ സൈന്യം രാജ്യം വിടണമെന്ന് ഇറാഖ് പാര്‍ലിമെന്റില്‍ അടിയന്തര യോഗം ആവശ്യപ്പെട്ടിരുന്നു. ഇറാഖിലെ മതനേതാവ് മൊക് താദ അല്‍ സദ്റും അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നു.