| Thursday, 19th March 2020, 11:15 am

'അവരിനി തിരിച്ചു വരേണ്ട'; കൊവിഡ് ഭീതിയില്‍ താല്‍ക്കാലികമായി വിട്ടയച്ച തടവുകാരെ വെറുതെ വിടാന്‍ തീരുമാനിച്ച് ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌രാന്‍: ഇറാനിയന്‍ ജയിലില്‍ തടവില്‍ കഴിയുന്നവരെ വെറുതെ വിടാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. 10000 തടവുകാരെ വെറുതെ വിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ തടവുകാരും രാജ്യ ദ്രോഹക്കുറ്റം ചുമത്തിയ തടവുകാരെയാണ് മോചിപ്പിക്കുന്നത്. ഇറാന്‍ ദേശീയ മാധ്യമത്തെ ഉദ്ദരിച്ചു കൊണ്ട് റോയിട്ടേര്‍സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനിന്റെ പ്രത്യേക പുതുവത്സരദിനത്തോടനുബന്ധിച്ചാണ് തടവുകാരെ മോചിപ്പിക്കുന്നത്. വെള്ളിയാഴ്ചയാണ് ഇറാന്‍ പുതുവത്സര ദിനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്ത് കൊവിഡ്-19 രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം 85000 തടവുകാരെ ഇറാന്‍ താല്‍ക്കാലികമായി മോചിപ്പിച്ചിരുന്നു. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഇറാന്‍ മാപ്പു നല്‍കുന്നത്.

‘ കഴിഞ്ഞ ദിവസം മോചിപ്പിച്ച തടവുകാരില്‍ വലിയ ഒരു വിഭാഗം ആളുകള്‍ ഇനി തിരിച്ചു വരേണ്ടതില്ല,’ ഇറാന്‍ ജുഡിഷ്യറി പ്രതിനിധി ഘോലം ഹുസൈന്‍ ഇസ്മയില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറാന്‍ ജനുവരിയില്‍ യു.എന്നിന്റെ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 189500 ആളുകളാണ് ജയിലുകളിലുള്ളത്. രാഷ്ട്രീയ തടവുകാരും, രാജ്യദ്രോഹ കുറ്റം ചുമത്തിയവരും ഉള്‍പ്പെടുന്നു.

We use cookies to give you the best possible experience. Learn more