| Monday, 1st June 2020, 7:21 pm

ജോര്‍ജ് ഫ്ളോയിഡ് കൊലപാതകം:വംശീയതയില്ലാത്ത ലോകത്തിന് സമയമായെന്ന് ഇറാന്‍, വിവേചനം അമേരിക്കന്‍ സമൂഹത്തിന്റെ വിട്ടു മാറാത്ത രോഗമെന്ന് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്കയില്‍ പൊലീസ് ആക്രമണത്തില്‍ ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇറാന്‍. വംശീയതയ്‌ക്കെതിരായ ലോകത്തിനുള്ള സമയമായെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒപ്പം ഇറാനിലെ 2018 ലെ പ്രക്ഷോഭത്തെ പറ്റിയുള്ള യു.എസ് പ്രസ്താവനയുടെ കോപ്പിയില്‍ ഇറാന്‍ എന്ന ഭാഗം വെട്ടി അമേരിക്ക എന്നാക്കി ട്വീറ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇറാനു പുറമെ ചൈന, റഷ്യ എന്നീ രാജ്യങ്ങളും വിഷയത്തില്‍ അമേരിക്കയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ചു. വംശ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനം അമേരിക്കന്‍ സമൂഹത്തിന്റെ വിട്ടുമാറാത്ത രോഗം ആണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതിനിധി സോ ലിജാന്‍ അറിയിച്ചത്.

ഒപ്പം ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും യു.എസ് പൊലീസ് നിരന്തരമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു എന്നും റഷ്യന്‍ വിദേശ കാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more