| Wednesday, 3rd January 2024, 8:05 pm

ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സാലിഹ് അല്‍-അരൂരിയെ ഇസ്രഈല്‍ കൊലപ്പെടുത്തിയത് വേദനാജനകം: ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇസ്രഈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് ഉദ്യോഗസ്ഥന്‍ സാലിഹ് അല്‍-അരൂരിയുടെ മരണത്തില്‍ ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ്-റെസ അഷ്തിയാനി അപലപിച്ചു . ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കുഭാഗത്തുണ്ടായ ഇസ്രഈല്‍ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്ത്.

‘അമേരിക്ക ഇപ്പോള്‍ ഞങ്ങളുടെ മേഖലയിലേക്ക് കടക്കുകയാണ് അത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കും. അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്കയെ തന്നെ ബാധിക്കും’- മുഹമ്മദ്-റെസ അഷ്തിയാനി പറഞ്ഞു. ചെറുത്തുനില്‍ക്കുന്നവരെ തകര്‍ക്കുന്ന യു.എസ് നയങ്ങള്‍ക്കെതിരായ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം

വ്യക്തമാക്കി.

ഹമാസ് നേതാവിന്റെ കൊലപാതകം തീര്‍ത്തും നിരാശജനകമാണെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് നാസര്‍ കനാനിയും വ്യക്തമാക്കി. അരൂരിയുടെ രക്തസാക്ഷിത്വം ഫലസ്തീനിലും അതുപോലെ ലോകത്തില്‍ സ്വാതന്ത്രിനായി ചെറുത്തുനില്‍ക്കുന്നവര്‍ക്കും പ്രേരണയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡ്രോണ്‍ ആക്രമണത്തിലൂടെ ലെബനന്റെ പരമാധികാരവും ഇസ്രഈല്‍ ഭരണകൂടം ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഹമാസ് പൊളിറ്റ് ബ്യൂറോ അംഗംമായ ഇസ്സാത് അല്‍ റിഷ്ഖ് അല്‍-അരൂരിയുടെ കൊലപാതകം തീര്‍ത്തും ഭീരുകളുടെത്തു പോലെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗസ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹമാസ് ഗ്രൂപ്പ് ഒക്ടോബര്‍ 7-ന് ഇസ്രഈലിനെതിരെ പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രധാന സൂത്രധാരന്‍ സാലിഹ് അല്‍-അരൂരി ആണെന്നായിരുന്നു റിപ്പോര്‍ട്ട്്. ഹമാസിന്റെ പൊളിറ്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായിരുന്നു അരൂരി. സൈനിക കാര്യങ്ങളില്‍ കൃത്യമായി ഇടപെടിരുന്നു.

ഗസ മുനമ്പിലെ ഫലസ്തീന്‍ ജനതയെ പിന്തുണച്ച് ലെബനന്‍ രംഗത്തുവന്നിരുന്നു. ലെബനന്‍ പ്രതിരോധ പ്രസ്ഥാനമായ ഹിസ്ബുള്ള ഫലസ്തീനെ പിന്തുണച്ചത്തോടെ ഇസ്രഈല്‍ ലെബനനെതിരെയും ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഗസയ്ക്കെതിരെ ഇസ്രഈല്‍ ആക്രമണം നടത്തുന്നിടത്തോളം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തന്നെയാണ് പ്രസ്ഥാനത്തിന്റെ തീരുമാനവും.

Content Highlights: Iran says Arouri assassination will backfire on Washington

We use cookies to give you the best possible experience. Learn more