ബീജിങ്: ഗസമുനമ്പില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇറാന്‍, സൗദി, ചൈന പ്രതിനിധികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. മൂന്ന് രാജ്യങ്ങളിലെയും പ്രതിനിധികള്‍ ബീജിങ്ങില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബീജിങ്ങില്‍ ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡെങ്‌ലീ, ഇറാന്‍ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഗേരിയ കാനി, സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് ബിന്‍ അബ്ദുല്‍ കരീം എല്‍-ഖരൈജി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്.
ഗസയില്‍ നിന്നും ഫലസ്തീനകളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കണമെന്നും ഫലസ്തീനുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളിലും ഫലസ്തീനികളുടെ കൂടി താത്പര്യം ഉള്‍ക്കൊള്ളണമെന്നും മൂവരും സംയുക്തമായി ആവശ്യപ്പെട്ടു. സ്വയം നിര്‍ണയ അവകാശമുള്ള ഫലസ്തീന്‍ രാഷ്ട്രമെന്ന ഫലസ്തീനികളുടെ അവകാശത്തെ പിന്തുണക്കുന്നു എന്നും ഇറാന്‍, സൗദി, ചൈന പ്രതിനിധകള്‍ സംയുക്തമായി പറഞ്ഞു.
ഗസയിലെ നിലവിലെ സാഹചര്യങ്ങളെ കുറിച്ചും ആശങ്ക പ്രകടപ്പിച്ച മൂവരും അടുത്ത ജൂണില്‍ സൗദി അറേബ്യയില്‍ നടക്കുന്ന സംയുക്ത യോഗത്തില്‍ പങ്കെടുക്കുന്നതിനും ധാരണയായി. ചൈനയുടെ മധ്യസ്ഥതയില്‍ സൗദിയിലെ റിയാദിലെയും ഇറാനിലെ ടെഹ്‌റാനിലെയും എംബസികള്‍ വീണ്ടും തുറക്കുന്നതുള്‍പ്പടെയുള്ള ഇറാന്‍-സൗദി ബന്ധത്തിലെ പുരോഗതിയും യോഗം വിലയിരുത്തി. ഇറാന്‍-സൗദി ബന്ധം സുഗമമാക്കുന്നതിനായി ചൈന നടത്തുന്ന ഇടപെടലുകള്‍ക്ക് ഇരു രാജ്യങ്ങളും നന്ദി അറിയിക്കുകയും ബീജിങ് ഉടമ്പടി നടപ്പിലാക്കുന്നതിനുള്ള പ്രതിബന്ധത ഉറപ്പുനല്‍കുകയും ചെയ്തു.
content highlights: Iran, Saudi Arabia and China demand immediate ceasefire in Gaza
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍
1) ഗസയുടെ 75 വര്‍ഷത്തെ ചരിത്രം; എങ്ങിനെയാണ് ഹമാസിന്റെ ആക്രമണമുണ്ടാകുന്നത്? (24/11/2023)
3) ബ്രീട്ടീഷ് ഇന്ത്യയിലെ പാഠപുസ്തകത്തിലുള്ള ഫലസ്തീനും ഭൂപടത്തിലില്ലാത്ത ഇസ്രഈലും (21/11/2023)
4) ഇസ്രഈലും അധിനിവേശവും(10/11/2023)
5) ഫലസ്തീനികളില്‍ ചെറിയൊരു വിഭാഗം എന്ത്‌കൊണ്ട് അക്രമാസക്തരാകുന്നു; ആറ് ചരിത്ര കാരണങ്ങള്‍(31/10/2023)
7) ഫലസ്തീന്‍ രാഷ്ട്രീയം മാറുന്നുണ്ട് ഹമാസും(28/10/2023)
8) ഫലസ്തീനിലേക്ക് ഇനി അധികം ദൂരമില്ല(13/10/2023)
10) സമീകരിക്കാനാകില്ല ഇസ്രഈലി ഭികരതയോട് ഹമാസിനെ(08/10/2023)
11) രാഷ്ട്രീയ പാര്‍ട്ടി, സുഹൃത് രാജ്യം, സായുധ പോരാട്ടം; ഫലസ്തീന്‍ മനസ്സ് എന്ത് പറയുന്നു? വിശദമായ സര്‍വെ റിപ്പോര്‍ട്ട്