ഗസയില്‍ അടിയന്തിര യുദ്ധവിരാമം ആവശ്യപ്പെട്ട് ഇറാനും സൗദിയും ചൈനയും
ബീജിങ്: ഗസമുനമ്പില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇറാന്‍, സൗദി, ചൈന പ്രതിനിധികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. മൂന്ന് രാജ്യങ്ങളിലെയും പ്രതിനിധികള്‍ ബീജിങ്ങില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ബീജിങ്ങില്‍ ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡെങ്‌ലീ, ഇറാന്‍ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഗേരിയ കാനി, സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് ബിന്‍ അബ്ദുല്‍ കരീം എല്‍-ഖരൈജി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തിയത്.
ഗസയില്‍ നിന്നും ഫലസ്തീനകളുടെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കണമെന്നും ഫലസ്തീനുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളിലും ഫലസ്തീനികളുടെ കൂടി താത്പര്യം ഉള്‍ക്കൊള്ളണമെന്നും മൂവരും സംയുക്തമായി ആവശ്യപ്പെട്ടു. സ്വയം നിര്‍ണയ അവകാശമുള്ള ഫലസ്തീന്‍ രാഷ്ട്രമെന്ന ഫലസ്തീനികളുടെ അവകാശത്തെ പിന്തുണക്കുന്നു എന്നും ഇറാന്‍, സൗദി, ചൈന പ്രതിനിധകള്‍ സംയുക്തമായി പറഞ്ഞു.