ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പി ഇറാന്‍ പരമോന്നത നേതാവ്; അമേരിക്കയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങളെന്ന് മകള്‍
Worldnews
ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പി ഇറാന്‍ പരമോന്നത നേതാവ്; അമേരിക്കയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങളെന്ന് മകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 7:07 pm

തെഹരാന്‍: യു.എസ് വ്യോമാക്രമണത്തില്‍ ബാഗ്ദാദില്‍ വെച്ച് കൊല്ലപ്പെട്ട ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അന്ത്യോപചാര ചടങ്ങില്‍ വിതുമ്പിക്കരഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ.
ഇദ്ദേഹത്തോടൊപ്പം ഖാലിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനി, അടുത്ത ഖുദ്‌സ് കമാന്‍ഡറായി ചുമതലയേല്‍ക്കുന്ന  ഇസ്മയില്‍ ഖാനി, ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജെനറല്‍ ഹുസൈന്‍ സലാമി എന്നിവരും അന്ത്യോപചാര ചടങ്ങില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഖാസിം സുലൈമാനിയുടെ മൃതദേഹത്തിനരികില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്ന അലി ഖാംനഈ ഇടയ്ക്ക് വച്ച് കരയുന്നതാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.
തന്റെ പിതാവിന്റെ മരണം അമേരിക്കയ്ക്ക് കറുത്ത ദിനങ്ങളാണ് സമ്മാനിക്കുകയെന്ന് സുലൈമാനിയുടെ മകള്‍ അന്ത്യോപചാര ചടങ്ങില്‍ തടിച്ചു കൂടിയ ജനങ്ങളുടെ മുമ്പാകെ പറഞ്ഞു.

അന്ത്യോപചാര ചടങ്ങില്‍ ജനലക്ഷങ്ങളാണ് പങ്കെടുത്തത്. വന്‍ ജനാവലിക്കിടയില്‍ അമേരിക്കയുടെ മരണം എന്ന ആഹ്വാനം ഉയര്‍ന്നു വന്നിരുന്നു.

ഇറാന്‍ പരമോന്നത നേതാവിന് ഖാസിം സുലൈമാനിയുമായി അടുത്ത സൗഹൃദമായിരുന്നു ഉണ്ടായിരുന്നത്. പരമോന്നത നേതാവിനു ശേഷം ഇറാനിലെ ശക്തമായ രണ്ടാമത്തെ സാന്നിധ്യമായിരുന്നു ഖാസിം സുലൈമാനി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഖാസിം സുലൈമാനിയുടെ കൊല്ലപ്പെടലിനു പിന്നാലെ ഖുദ്‌സ് സേന കമാന്‍ഡര്‍ സ്ഥാനത്തേക്ക്  ഇസ്മയില്‍ ഖാനിയെയാണ് നിയമിക്കുന്നത്.