തെഹ്‌രാന്‍: ഇറാനിലെ ഒ.ടി.പി പ്ലാറ്റ് ഫോമുകള്‍ക്ക് കടിഞ്ഞാടിണാനൊരുങ്ങി സര്‍ക്കാര്‍. ഇത്തരം ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളില്‍ അമേരിക്കന്‍ വെബ്‌സീരീസുകള്‍ക്ക് വന്‍ ജനപ്രീതി ലഭിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം.
മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറാനിലെ ദേശീയ മാധ്യമ സമിതി ഐ.ആര്‍.ഐ.ബി [ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ്] ഇറാനിലെ ഏറ്റവും പ്രചാരത്തിലുള്ള വീഡിയോ പ്ലാറ്റ് ഫോമുകള്‍ക്ക് മേല്‍ സെന്‍സറിംഗ് നടത്താനൊരുങ്ങുന്നു എന്നാണ് വ്യക്തമാവുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നവമാ’, ഫിലിമൊ എന്നീ ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ക്കു മേലാണ് സര്‍ക്കാര്‍ കണ്ണുവെച്ചിരിക്കുന്നത്.
ഇറാനില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ഈ രണ്ടു കമ്പനികള്‍ അമേരിക്കന്‍ കമ്പനിയായ നെറ്റിഫ്‌ളിക്‌സുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്.
മാധ്യമ നിയന്തരണ സമിതിയായ ഐ.ആര്‍.ഐ.ബി യാണ് ഇറാനിലെ ടെലിവിഷന്‍ റേഡിയോ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്.