ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മത്സരിക്കാൻ ആറുപേർ, വോട്ടെടുപ്പ് ജൂൺ 28-ന്
World News
ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മത്സരിക്കാൻ ആറുപേർ, വോട്ടെടുപ്പ് ജൂൺ 28-ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th June 2024, 9:00 am

ടെഹ്‌നാന്‍: ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജൂൺ 28ന് നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർത്ഥികൾ മത്സരിക്കും. അതിൽ ഭൂരിഭാഗവും അതിയാഥാസ്ഥിതികരാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിർദേശം സമർപ്പിച്ചത് 80 പേരാണ്.

ഇവരിൽ ആറുപേരെ ഗാർഡിയൻ കൗൺസിൽ തെരഞ്ഞെടുക്കുകയായിരുന്നെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഗാർഡിയൻ കൗൺസിലിനാണ് ഇറാനിലെ തെരഞ്ഞെടുപ്പ് മേൽനോട്ട ചുമലത.

വൈസ് പ്രസിഡന്റ് അമിർ ഹൊസൈൻ ഘാസിസാദെ ഹാഷമി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഘലിബാഫ്‌, ആണവ പദ്ധതിയുടെ മുൻ വക്താവ് സയീദ് ജലീൽ, മുൻ ആഭ്യന്തരമന്ത്രി മുസ്തഫ പോർമുഹമ്മദി, ടെഹ്നാൻ മേയർ അലി റെസാ സകാനി എന്നിവരാണ് സ്ഥാനാർത്ഥികൾ.തബ്രീസിൽ നിന്നുള്ള പാർലമെന്റഗം മസൂദ് പെസെഷ്കിയാനും ഇവരോടൊപ്പം മത്സരരംഗത്തുണ്ട്.

കഴിഞ്ഞ മെയ് 19ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും വിദേശകാര്യ മന്ത്രി എച്ച്. അമീര്‍-അബ്ദുള്ളാഹിയയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും അസര്‍ബൈജാനുമായുള്ള ഇറാന്‍ അതിര്‍ത്തി സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരുന്നു.

 

Content Highlight: Iran’s presidential election; Six candidates to contest, polls on June 28