| Friday, 3rd May 2024, 10:18 pm

ഇസ്രഈല്‍ ബന്ധമുള്ള കപ്പലില്‍ ഉണ്ടായിരുന്ന മലയാളികളടക്കം എല്ലാവരെയും വിട്ടയച്ചെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്‍ പിടിച്ചെടുത്ത ഇസ്രഈല്‍ ബന്ധമുള്ള കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരെയും വിട്ടയച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രാലയമാണ് വിവരം അറിയിച്ചത്.

ഈ കപ്പലില്‍ മലയാളികളടക്കം 17 ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. ആകെ 24 ജീവനക്കാര്‍ ഉണ്ടായിരുന്നതായി ഇറാന്‍ അറിയിച്ചു.

മാനുഷിക പരിഗണന നല്‍കിയാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍ പ്രതികരിച്ചു. നേരത്തെ കപ്പലില്‍ ഉണ്ടായിരുന്ന മലയാളി ആന്‍ ടെസ ജോസഫ് നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

എന്നാല്‍ ബാക്കിയുള്ളവരുടെ മോചനത്തെ കുറിച്ച് ഒരു വിവരവും നല്‍കിയിരുന്നില്ല. അതിനിടെയാണ് കപ്പലിലുണ്ടായിരുന്ന 24 പേരെയും വിട്ടയച്ചെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ദുബൈയിലേക്ക് പോകുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ സൈന്യം പിടിച്ചെടുത്തത്. അടുത്തിടെ കപ്പലില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരെ കാണാന്‍ നയതന്ത്രജ്ഞര്‍ക്ക് ഇറാന്‍ അനുമതി നല്‍കിയിരുന്നു.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യക്കാരെ കാണാന്‍ അനുമതി ലഭിച്ചത്.

Content Highlight: Iran’s Ministry of Foreign Affairs has released all those on board the Israeli-affiliated ship

Latest Stories

We use cookies to give you the best possible experience. Learn more