ടെഹ്റാൻ: തങ്ങളുടെ സൈനിക ഉപദേഷ്ടാവിനെ സിറിയയിൽ വച്ച് ഇസ്രഈൽ കൊലപ്പെടുത്തിയെന്ന ആരോപണത്തിന് പിന്നാലെ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കൊലപാതകം ചിത്രീകരിക്കുന്ന അനിമേഷൻ വീഡിയോ പുറത്തുവിട്ട് ഇറാൻ സേന.
മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട വീഡിയോയിൽ മൊസാദ് ഇന്റലിജൻസ് ഏജൻസിയുടെ ആസ്ഥാനത്ത് വെച്ച് സൈനിക ഉദ്യോഗസ്ഥർക്കൊപ്പം മേശയ്ക്ക് സമീപമിരിക്കുന്ന നെതന്യാഹുവിനെ കാണാം. ഇസ്രഈലിലെ ഇറാന്റെ ചാര പ്രവർത്തനങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന ടി.വി സ്ക്രീൻ വീക്ഷിക്കുന്നതിനിടയിൽ ഇറാൻ സേന സ്ക്രീൻ ഹാക്ക് ചെയ്യുന്നു.
ഇറാൻ സേനയായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കോപ്സിന്റെ (ഐ.ആർ.ജി.സി) സൈനിക ഉപദേഷ്ടാവ് സയ്യിദ് റാസി മൗസവി നയതന്ത്ര ആവശ്യത്തിനായി സിറിയയിൽ എത്തിയപ്പോൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മൗസവിയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രഈലാണെന്നാണ് ഇറാന്റെ ആരോപണം.
സൈനിക ഉപദേഷ്ടാവിന്റെ കൊലപാതകത്തിൽ ഇസ്രഈലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു.
Content Highlight: Iran releases animation of Netanyahu assassination after Israel kills senior army officer