| Sunday, 15th September 2019, 11:52 pm

സൗദി അരാംകോയ്ക്ക് നേരെയുള്ള ആക്രമണത്തിന് പിന്നില്‍ ഹൂതികളല്ല, ഇറാനാണെന്ന് അമേരിക്ക; പ്രസ്താവന തള്ളി ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: സൗദി അരാംകോയുടെ രണ്ട് എണ്ണ സംസ്‌ക്കരണ ശാലകള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക. ട്വിറ്ററില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ആരോപണം ഉന്നയിച്ചത്.

ലോകത്തെ ഏറ്റവും വലിയ എണ്ണവിതരണ കേന്ദ്രത്തിനെതിരെ ഇറാന്‍ ആക്രമണം നടത്തിയിരിക്കുകയാണെന്നും യെമനില്‍ നിന്നാണ് ആക്രമണം ഉണ്ടായെതന്നതിന് തെളിവുകളൊന്നുമില്ലെന്നും പോംപിയോ ആരോപിച്ചു. അതേസമയം തെളിവുകളൊന്നും നല്‍കാന്‍ പോംപിയോ തയ്യാറായിട്ടില്ല.

അരാംകോയ്ക്ക് നേര്‍ക്കുള്ള ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദിയും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൗദി തയ്യാറാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കയുടെ ആരോപണങ്ങളെ ഇറാന്‍ വിദേശകാര്യമന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. അര്‍ത്ഥമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇറാനെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്തെ ഏറ്റവും വലിയ എണ്ണം സംസ്‌ക്കരണ ശാലയായ അബ്‌ഖൈഖ്, ഖുറൈസ് എണ്ണശാലകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന്റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more