വാഷിങ്ടണ്‍: സൗദി അരാംകോയുടെ രണ്ട് എണ്ണ സംസ്‌ക്കരണ ശാലകള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക. ട്വിറ്ററില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ആരോപണം ഉന്നയിച്ചത്.
ലോകത്തെ ഏറ്റവും വലിയ എണ്ണവിതരണ കേന്ദ്രത്തിനെതിരെ ഇറാന്‍ ആക്രമണം നടത്തിയിരിക്കുകയാണെന്നും യെമനില്‍ നിന്നാണ് ആക്രമണം ഉണ്ടായെതന്നതിന് തെളിവുകളൊന്നുമില്ലെന്നും പോംപിയോ ആരോപിച്ചു. അതേസമയം തെളിവുകളൊന്നും നല്‍കാന്‍ പോംപിയോ തയ്യാറായിട്ടില്ല.
അരാംകോയ്ക്ക് നേര്‍ക്കുള്ള ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് സൗദിയും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൗദി തയ്യാറാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.