| Tuesday, 21st January 2014, 8:08 am

ഇറാന്‍ ആണവക്കരാര്‍ നിലവില്‍ വന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ടെഹ്‌റാന്‍: ഇറാനും ലോകത്തെ ആറ് വന്‍ ശക്തി രാജ്യങ്ങളുമായി ഒപ്പു വച്ച ഇടക്കാല ആണവ നിയന്ത്രണകരാര്‍ നിലവില്‍ വന്നു,

ഇതിന്റെ ഭാഗമായി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെച്ചു.

ലതന്‍സ് നിലയത്തിലെ  സെന്‍ട്രി ഫ്യൂജുകള്‍ അന്താരാഷ്ട്ര  ആണവോര്‍ജ  ഏജന്‍സിയുടെ (ഐ.എ.ഇ.എ) പരിശോധന വിച്ഛേദിച്ചതായി ഇറാന്‍ ആണവോര്‍ജ സംഘടനയുടെ മേധാവി അലി അക്ബര്‍ സ്വാലിഹി സ്ഥിരീകരിച്ചു.

ഇറാനെതിരെയുള്ള സാമ്പത്തികോപരോധത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇളവ് വരുത്തും.

ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗങ്ങളായ യു.എസ്., റക്ഷ്യ, ബ്രിട്ടണ്‍, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ജര്‍മനിയുമായി നവംബറില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയിലാണ് കരാറിനുള്ള പ്രാഥമിക ധാരണയായത്.

ആറ് മാസത്തേക്കാണ് ഇപ്പോഴത്തെ കരാര്‍. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയാണ് ആണവപദ്ധതികള്‍  സംബന്ധിച്ച  കറാറിലെ വ്യവസ്ഥകള്‍ ഇറാന്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

700 കോടി ഡോളറിന് തുല്യമായ സാമ്പത്തിക ഉപരോധ ഇളവുകളാണ് കരാറിന്റെ ഭാഗമായി പാശ്ചാത്യശക്തികള്‍ അനുവദിക്കുക.

ഇറാന്റെ ആണവപരിപാടികളെച്ചൊല്ലി ഒരു ദശകത്തിലേറെയായി പാശ്ചാത്യശക്തികളുയര്‍ത്തിയ ആശങ്കകള്‍ക്കും യുദ്ധഭീതിയ്ക്കും അറുതി വരുത്തിയാണ് പുതിയ കരാര്‍ നിലവില്‍ വന്നത്.

We use cookies to give you the best possible experience. Learn more