| Friday, 15th November 2019, 8:47 pm

ഇറാന്റെ ആവശ്യം ജൂതരെ ഇല്ലാതാക്കലല്ലെന്ന് അയത്തൊള്ള ഖമേനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌റാന്‍: ജൂത മത വിശ്വാസികളെ ഇല്ലായ്മ ചെയ്യല്‍ ഇറാന്റെ ആവശ്യമല്ലെന്നും ജൂത രാഷട്രമായ ഇസ്രാഈലിനെയാണ് ഇറാന്‍ എതിര്‍ക്കുന്നതെന്നും ഇറാന്‍ പരമോന്നത നേതാവായ അയത്തൊള്ള ഖമേനി. തെഹറാനില്‍ നടന്ന പൊതു ചടങ്ങിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

ഇസ്രാഈല്‍ എന്ന രാജ്യത്തെ ഇല്ലാതാക്കുക എന്നതു കൊണ്ടുദ്ദേശിക്കുന്നത് ജൂതരെ ഉന്‍മൂലനം ചെയ്യുക എന്നതല്ല. അതിനര്‍ത്ഥം ഫലസ്തീന്‍ ജനത അവര്‍ മുസലീങ്ങളോ ക്രിസ്തുമത വിശ്വാസികളോ ജൂതരോ ആകട്ടെ അവര്‍ സ്വയം അവരുടെ ഗവണ്‍മെന്റിനെ തെരഞ്ഞെടുക്കട്ടെ എന്നാണ് ഖമേനിയുടെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒപ്പം ഇറാനെതിരെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെയും ഖമേനി വിമര്‍ശിച്ചു. എല്ലാ രാജ്യങ്ങള്‍ക്കും സമാധാനപരമായി ആണവോര്‍ജ സംഭരണം ആവശ്യമാണ്.എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇതിന്റെ കുത്തകാവകാശത്തിനാണ് ശ്രമിക്കുന്നതെന്നായിരുന്നു ഖമേനിയുടെ ആരോപണം.

ഇറാനും യു.എസും തമ്മില്‍ തര്‍ക്കം തുടരുന്ന വേളയിലാണ് ഇറാനിയന്‍ പരമോന്നത നേതാവായ അയത്തൊള്ള ഖമേനിയുടെ പ്രസ്താവന.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇറാനുമായി ചേര്‍ന്നുള്ള 2015 ലെ ആണവകരാറില്‍ നിന്മനും യു.എസ് ഏക പക്ഷീയമായി പിന്‍മാറിയതിനു പിന്നാലെ യുറേനിയം സമ്പൂഷ്ടീകരണം ഇറാന്‍ ഊര്‍ജിതമാക്കിയതില്‍ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more