യു.എ.ഇ എയര്‍ബേസ് അല്‍ ദഫ്രയുടെ സമീപത്തേക്ക് ഇറാനിയന്‍ മിസൈലുകള്‍ വന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഒരു രാത്രി നിര്‍ത്തിയിടുന്നതിനായി ചൊവ്വാഴ്ച രാത്രി അല്‍ ദഫ്രയില്‍ എത്തിയതിനു ശേഷമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. അബുദാബിയില്‍ നിന്നും ഒരു മണിക്കൂറോളം അകലെയുള്ള അല്‍ ദഫ്ര താവളത്തില്‍ യു.എസ് യുദ്ധ വിമാനങ്ങളും ഉണ്ട്.
ഇറാനില്‍ സൈനികാഭ്യാസം നടക്കുന്നതിനിടെ ഇറാനിയന്‍ മിസൈലുകള്‍ ആ വഴിക്കു പോകാമെന്ന് ഇന്റല്‍ ഇന്‍ഡിക്കേറ്റേര്‍സ് സൂചിപ്പിച്ചതിനെ തുടര്‍ന്ന് അല്‍ ദഫ്ര എയര്‍ബേസും, ഖത്തറിലെ അല്‍ ഉയിദ് എയര്‍ബേസും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി യു.എസിലെ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉദ്യോഗസ്ഥരോട് മുന്‍കരുതല്‍ എടുക്കണെന്നും ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ എയര്‍ബേസിലേക്ക് മിസൈല്‍ പതിച്ചിട്ടില്ലെന്നുമാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്.
മൂന്നു ഇറാനിയന്‍ മിസൈലുകള്‍ ഖത്തറിലെയും യു.എ.ഇയിലെയും എയര്‍ബേസിനു സമീപത്തായി വീണിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറും ട്വീറ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 28 ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് നടത്തിയ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങള്‍ ഇറാനിയന്‍ ദേശീയ മാധ്യമം പുറത്തു വിട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ