മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട 12 സ്ഥാപനങ്ങള്‍ക്കും 13 വ്യക്തികള്‍ക്കുമായിരുന്നു യു.എസ് ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ഉപരോധങ്ങള്‍ തള്ളിയാണ് ഇന്നലത്തെ ഇറാന്റെ സൈനികാഭ്യാസങ്ങള്‍.
ദുബായ്: അമേരിക്കയുടെ ഉപരോധ പ്രഖ്യാപനം തള്ളി ഇറാന്‍ സൈനികാഭ്യാസം നടത്തി. തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍, റഡാര്‍ സംവിധാനങ്ങളാണ് ഇറാന്‍ ഇന്നലെ പരീക്ഷിച്ചത്. കഴിഞ്ഞമാസം 29നു നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന്റെ പേരിലായിരുന്നു യു.എസിന്റെ ഉപരോധം.
മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് പദ്ധതിയുമായി ബന്ധപ്പെട്ട 12 സ്ഥാപനങ്ങള്‍ക്കും 13 വ്യക്തികള്‍ക്കുമായിരുന്നു യു.എസ് ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ഉപരോധങ്ങള്‍ തള്ളിയാണ് ഇന്നലത്തെ ഇറാന്റെ സൈനികാഭ്യാസങ്ങള്‍. ഇറാന്‍ വിപ്ലവത്തിന്റെ കരുത്ത് കാട്ടാനും ഉപരോധങ്ങള്‍ തള്ളികളയാനുമായിരുന്നു സൈനികാഭ്യാസമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് വെബ്‌സൈറ്റ് വ്യക്തമാക്കി.
ഇറാനിലെ സെംനാന്‍ പ്രവിശ്യയിലായിരുന്നു സൈനികാഭ്യാസം. തദ്ദേശീയമായി നിര്‍മ്മിച്ച മിസൈല്‍ സംവിധാനവും റഡാറുകളുമാണ് പരീക്ഷിച്ചതെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ടോക്കിയോയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യു.എസ് പ്രതിരോധ സെക്രട്ടറി കടുത്ത വിമര്‍ശനങ്ങളാണ് ഇറാനെതിരെ ഉന്നയിച്ചത്. ഭീകരപ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ പ്രായോജകരായ രാജ്യമാണ് ഇറാന്‍ എന്നായിരുന്നു പ്രതിരോധ സെക്രട്ടറി ജംയിസ് മാറ്റിസ് പറഞ്ഞത്.
ആണവക്കാരിനുശേഷം നിരവധി തവണ മിസൈല്‍ പരീക്ഷം നടത്തിയ ഇറാന്‍ ട്രംപ് അധികാരത്തിലെത്തിയശേഷം നടത്തിയ ആദ്യ പരീക്ഷണമായിരുന്നു കഴിഞ്ഞ 29ലേത്. ഇതിനെ തുടര്‍ന്നാണ് യു.എസ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നത്. മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ യു.എന്‍ രക്ഷാസമിതിയും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ആണവകരാര്‍ ലംഘിക്കുന്ന പരീക്ഷണമല്ലെന്നും ആണവപോര്‍മുനകള്‍ വഹിക്കുന്നവയുടെ പരീക്ഷണമല്ലെന്നുമാണ് ഇറാന്റെ നിലപാട്.