അലി ഖുമൈനി. രാജ്യത്തെ ദേശീയ ചാനലിലാണ് ഇസിസിനെ നേരിടാനുള്ള അമേരിക്കയുടെ ക്ഷണം നിരസിച്ചുകൊണ്ട് ഖുമൈനി ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത്.
“വൃത്തികെട്ടതും ഗൂഢോദ്ദേശപരവുമായ ഒരു രാജ്യവുമായി കൈകൊടുക്കേണ്ട യാതൊന്നും ഞാന്‍ കാണുന്നില്ല.” അദ്ദേഹം പറഞ്ഞു. ഇസിസിനെതിരായ യുദ്ധത്തില്‍ സഖ്യകക്ഷിയാക്കുന്നതില്‍ നിന്ന് ഇറാനെ ഒഴിവാക്കി എന്ന് അമേരിക്ക വാദിക്കുന്നത് കള്ളമാമാണ്. ഇറാനാണ് അത്തരത്തിലുള്ള ഒരു സഖ്യത്തില്‍ പങ്കെടുക്കുന്നത് നിരസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാഖിലും സിറിയയിലും ഇസിസിനെതിരായി ഐക്യമുന്നണി കെട്ടിപ്പെടുക്കുന്ന അമേരിക്കയുടെ പരിശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഇറാന്റെ നിലപാടെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നു.
തിങ്കളാഴ്ച പാരീസില്‍ ഇസിസിനെ നേരിടാനുള്ള ലോകരാജ്യങ്ങളുടെ സമ്മേളനം നടന്നിരുന്നു. എന്നാല്‍ ഇസിസിന്റെ ശത്രുക്കളുടെ പട്ടികയിലാണ് ഇറാന്‍ ഉള്‍പ്പെടുന്നതെങ്കിലും പാരീസിലെ സമ്മേളനത്തിന് ഇറാന്‍ ക്ഷണിക്കപ്പെട്ടിരുന്നില്ല. പങ്കെടുത്ത രാജ്യങ്ങളില്‍തന്നെ ഭൂരിഭാഗം പേരും ഇറാഖില്‍ നടക്കുന്ന ഇസിസ് വിരുദ്ധ യുദ്ധത്തെ പിന്തുണയ്ക്കുമ്പോഴും സിറിയയെ പറ്റി ഒന്നും പറഞ്ഞിരുന്നില്ല.
[]ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക് സ്റ്റേറ്റ് സായുദ്ധധാരികളെ ഇല്ലാതാക്കുമെന്ന് ബറാക് ഒബാമ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അമേരിക്ക ഇസിസ് വിരുദ്ധ ആക്രമണം ആരംഭിച്ചിരുന്നു.
ഈ യുദ്ധത്തില്‍ ഇറാനുമായി സഹകരിക്കുന്ന പ്രശ്‌നമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇറാനെ യുദ്ധസഖ്യത്തിനായി ക്ഷണിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും അത്തരമൊരു നീക്കത്തെ അറബ് രാജ്യങ്ങള്‍ തടയുകയായിരുന്നെന്നും ഫ്രാന്‍സിന്റെ നയതന്ത്രവിദഗ്ദര്‍ പറഞ്ഞു.
അതേസമയം ഇറാന്‍ പങ്കെടുക്കണമെന്നാണ് ബാഗ്ദാദ് ആഗ്രഹിക്കുന്നതെന്ന് ഇറാഖിന്റെ വിദേശകാര്യ മന്ത്രി ഇബ്രാഹീം അല്‍ ജാഫറി വ്യക്തമാക്കി.