തബാസ് ഭീകരാക്രമണം; അമേരിക്കക്ക് 420 മില്യണ്‍ ഡോളര്‍ പിഴയിട്ട് ഇറാന്‍ കോടതി
NATIONALNEWS
തബാസ് ഭീകരാക്രമണം; അമേരിക്കക്ക് 420 മില്യണ്‍ ഡോളര്‍ പിഴയിട്ട് ഇറാന്‍ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2023, 8:46 am

ടെഹറാന്‍:ഇറാന്റെ സെന്‍ട്രല്‍ ടബാസ് മരുഭൂമിയില്‍ യു.എസ് സൈന്യം നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് അമേരിക്ക 420 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഇറാന്‍ കോടതി. ടെഹ്‌റാന്‍ ലീഗല്‍ കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷനാണ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്.

1980 ടാബസ് മരുഭൂമിയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഭീകരപ്രവര്‍ത്തനത്തില്‍ ഒരു കാരണവുമില്ലാതെ സാധാരണ ബസ് യാത്രക്കാരെയും ഡ്രൈവര്‍മാരെയും ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട 13 പേരും ബന്ധികളാക്കിയവരില്‍ ഒരാളും യു.എസ് സര്‍ക്കാരിനെതിരെ ഫയല്‍ ചെയ്ത കേസിലാണ് കോടതി വിധി.

പരാതിക്കാര്‍ക്ക് വരുത്തിയ ഭൗതികവും മാനസികവുമായ നഷ്ടങ്ങള്‍ക്ക് യു.എസ് 140 മില്യണ്‍ ഡോളറും ശിക്ഷയായി 280 ഡോളറും നല്‍കണമെന്നാണ് കോടതി വിധി.അതിനാല്‍ ആകെ 420 മില്യണ്‍ ഡോളര്‍ യു.എസ് നഷ്ടപരിഹാരമായി പരാതിക്കാര്‍ക്ക് നല്‍കണം.

1980 ഏപ്രില്‍ 25 ന് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ തടവിലായ യു.എസ് എംബസി ജീവനാക്കാരെ വിമാന മാര്‍ഗം തിരിച്ച് കൊണ്ടുവരാനുള്ള രഹസ്യ സൈനിക നടപടി അമേരിക്ക ആരംഭിച്ചു.

എന്നാല്‍, മണല്‍ക്കാറ്റില്‍ തബാസ് മരുഭൂമിയില്‍ യു.എസ് വിമാനങ്ങള്‍ തകര്‍ന്ന് വീഴുകയും എട്ട് അമേരിക്കക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ ദൗത്യം പരാജയപ്പെട്ടു. മറ്റ് അഞ്ച് ഹെലികോപ്പറ്ററുകള്‍ മണല്‍ കാറ്റില്‍ കുടുങ്ങിയപ്പോള്‍ ഒന്ന് സി-130 ഹെര്‍ക്കുലസ് വിമാനത്തില്‍ ഇടിച്ചതായി കണ്ടെത്തി. ഈ ദൗത്യത്തില്‍ അമേരിക്കയുടെ കര,നാവിക, വ്യോമ സേനകള്‍ പങ്കെടുത്തിരുന്നു.

പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ ഭരണകാലത്താണ് ഈ സംഭവം നടന്നത്. 1980 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാര്‍ട്ടറിന്റെ പരാജയത്തിന്റെ പ്രധാന കാരണം ഇതാണെന്ന് പലരും വിശ്വസിക്കുന്നു.

ഇസ്‌ലാമിക റിപ്പബ്ലിക്കിനെതിരായ അമേരിക്കയുടെ പരാജമായി കണ്ട് ഇതിനെ ഇറാന്‍ എല്ലാ വര്‍ഷവും അനുസ്മരിക്കുന്നു.

എംബസി കൈമാറുന്ന വേളയില്‍ ചില എംബസി ഉദ്യോഗസ്ഥര്‍ അമേരിക്കയുടെ രഹസ്യന്വേഷണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ഇറാന്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി 52 അമേരിക്കക്കാരെ 444 ദിവസത്തേക്ക് തടവിലാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.

content highlight : Iran courtv rules US must pay 420 million doller in damages over 1980 Tabas terror attack