[]ടെഹ്‌റാന്‍: ഇറാന്റെ പുതിയ പ്രസിഡന്റായി ഹസ്സന്‍ റൊഹ്‌റാനി തിരഞ്ഞെടുക്കപ്പെട്ടു. 50.68 ശതമാനം വോട്ട് നേടിയാണ് റൊഹ്‌റാനി തിരഞ്ഞെടുക്കപ്പെട്ടത്.[]
എതിര്‍ സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ബക്കറിനെതിരെ മികച്ച വോട്ട് നേടിയാണ് പുരോഹിതനായ റൊഹ്‌റാനി വിജയിച്ചത്. കനത്ത പോളിങ്ങാണ് ഇറാനില്‍ ഇത്തവണ രേഖപ്പെടുത്തിയത്.
5 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവാകാശം വിനിയോഗിച്ചത്. ഇറാനിലെ പരിഷ്‌കരണവാദികളുടെ പിന്തുണയോടെയാണ് റൊഹ്‌റാനി വിജയിച്ചത്.
ഇറാനിലെ നിയമപ്രകാരം ആദ്യഘട്ട വോട്ടെടുപ്പില്‍ 50 ശതമാനത്തിലേറെ വോട്ട് നേടുന്നയാള്‍ വിജയിക്കും. ആര്‍ക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കില്‍ ആദ്യസ്ഥാനത്തെത്തുന്ന രണ്ട് സ്ഥാനാര്‍ത്ഥികളെ ഉള്‍പ്പെടുത്തി രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തി വിജയിയെ പ്രഖ്യാപിക്കും.
ഇറാന്റെ പരമോന്നത നേതാവായ അയ്ത്തുള്ള ഖുമേനി ആഗസ്ത് 3 ന് വിജയം പ്രഖ്യാപിച്ചാല്‍ മാത്രമേ റൗഹാനിക്ക് ഔദ്യോഗിക വിജയം സ്ഥിരീകരിക്കാനാവൂ.
യാഥാസ്ഥിതി കപക്ഷത്തുള്ള സയിദ് ജലീലി, മൊഹ്‌സെന്‍ റെസായി, അലി അക്ബര്‍ വെലയാതി, മൊഹമ്മദ് ബാഘര്‍ ഘലിബാഫ്, മൊഹമ്മദ് ഘരാസി എന്നിവരായിരുന്നു മിതവാദിയും പരിഷ്‌കരണവാദിയുമായ ഹസ്സന്‍ റൊഹാനിയുടെ എതിരാളി.