| Friday, 3rd February 2017, 8:03 pm

ട്രംപിനെ തിരിച്ചടിച്ച് ഇറാന്‍; രണ്ട് അമേരിക്കന്‍ ഗുസ്തി താരങ്ങള്‍ക്ക് ഇറാന്‍ അനുമതി നിഷേധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഫെബ്രുവരി 16-17 തിയ്യതികളിലാണ് ഇറാനില്‍ ഫ്രീസ്റ്റൈല്‍ ലോകകപ്പ് നടക്കുന്നത്. ഇറാനും അമേരിക്കയും തമ്മില്‍ നേരത്തെ നിരവധി തവണ ഗുസ്തി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.


തെഹ്‌റാന്‍:  ഇറാനില്‍ നടക്കുന്ന ഗുസ്തി ഫ്രീസ്റ്റൈല്‍ ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും രണ്ട് അമേരിക്കന്‍ താരങ്ങളെ ഇറാന്‍ വിലക്കി. ഇറാനടക്കമുള്ള രാജ്യങ്ങള്‍ക്ക് നേരെയുള്ള അമേരിക്കയുടെ വിസ നിഷേധത്തിനെതിരെയാണ് നടപടിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ബഹ്‌റം ഖാസിമി പറഞ്ഞു.

ഫെബ്രുവരി 16-17 തിയ്യതികളിലാണ് ഇറാനില്‍ ഫ്രീസ്റ്റൈല്‍ ലോകകപ്പ് നടക്കുന്നത്. ഇറാനും അമേരിക്കയും തമ്മില്‍ നേരത്തെ നിരവധി തവണ ഗുസ്തി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.


Read more: രണ്ടാഴ്ച കൊണ്ട് ട്രംപിനെ മടുത്തെന്ന് അമേരിക്കന്‍ ജനത: ഒബാമ തിരിച്ചു വരണമെന്ന് സര്‍വ്വേ ഫലങ്ങള്‍


ഏഴോളം മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ വിലക്കിയ അമേരിക്കയുടെ നടപടി അപമാനിക്കലാണെന്നും തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ താരങ്ങളെ ഇറാന്‍ വിലക്കിയിരിക്കുന്നത്.

വിസാ നിരോധത്തിന് പുറമെ മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ ഇറാനെതിരെ ഉപരോധ ഭീഷണിയും അമേരിക്ക മുഴക്കിയിരുന്നു. എന്നാല്‍ പരീക്ഷണവുമായി മുന്നോട്ടുപോകുമെന്ന് ഇറാന്‍ പറഞ്ഞിരുന്നു.


Also read: മോദി നാണംകെട്ട ഏകാധിപതി: കെജ്‌രിവാള്‍


We use cookies to give you the best possible experience. Learn more