ടെഹ്‌റാന്‍: യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ബ്രാന്‍ഡായ മോട്ടോറോള ഫോണുകള്‍ നിരോധിച്ച് ഇറാന്‍. ലെബനനില്‍ ഇസ്രഈല്‍ നടത്തിയ പേജര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനിയുടെ ഫോണുകളുടെ രാജ്യത്തേക്കുള്ള ഇറക്കുമതി ഇറാന്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോഗത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇറാനിയന്‍ മന്ത്രിയായ മുഹമ്മദ് മെഹ്ദി ബരാദരന്‍ ആണ് നിരോധനം സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
പേജര്‍-വോക്കിടോക്കി സ്‌ഫോടനത്തിന് പിന്നാലെ വിമാനങ്ങളില്‍ പേജറുകളും വാക്കി-ടോക്കികളും ഉപയോഗിക്കുന്നത് ഇറാന്‍ നിരോധിച്ചിരുന്നു. ഇവര്‍ക്ക് പുറമെ ഹിസ്ബുല്ലയിലെ മൂവായിരത്തോളം അംഗങ്ങളും പേജറുകളും വോക്കിടോക്കികളും ഒഴിവാക്കിയിരുന്നു.
ഫോണുകള്‍ സ്റ്റോക്ക് ഉണ്ടെങ്കില്‍ പോലും മോട്ടറോള ഫോണുകള്‍ വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണെന്നും ഇറാന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വ്യവസായം, ഖനി, വ്യാപാര മന്ത്രാലയങ്ങളുടേയും സുരക്ഷാ ഏജന്‍സികളുടെയും ശുപാര്‍ശകള്‍ക്ക് ശേഷമാണ് മോട്ടറോള ഫോണുകള്‍ക്ക് ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
നിരോധനത്തിന് മുമ്പ്, ഇറാനിയന്‍ പാര്‍ലമെന്റിലെ ചില അംഗങ്ങള്‍ രാജ്യത്തെ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തോട് മോട്ടോറോളെയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് ഒഫീഷ്യല്‍ റിക്വസ്റ്റ് നടത്തിയിരുന്നു. സുരക്ഷ ഭീഷണി ചൂണ്ടിക്കാണിച്ചായിരുന്നു റിക്വസ്റ്റ്. ഇവയ്ക്ക് പുറമെ മോട്ടറോളയുടെ അനലോഗ്, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഉത്പ്പന്നങ്ങളും സമഗ്രമായി അവലോകനം ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു.
നിരോധനത്തിന് പിന്നാലെ ഔട്ട് ഓഫ് സ്റ്റോക്ക്’ എന്നാണ് വെബ്സൈറ്റുകളില്‍ ഫോണിന്റെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ കാണിക്കുന്നത്. അതേസമയം മോട്ടോറോള വിലക്കിനു പിന്നിലെ യഥാര്‍ഥ കാരണം ഇതുവരെ ഇറാന്‍ വ്യക്തമാക്കിയിട്ടില്ല.
മോട്ടോറോള ഫോണുകളുടെയും പേജറുകളുടെയും രൂപകല്‍പനയിലെ സാമ്യം നേരത്തെ തന്നെ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ഇതാണ് നിരോധനത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Iran band Motorola mobile phones