ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19; അടിയന്തര സഹായം വേണമെന്ന് ഐ.എം.എഫിനോട് വിദേശകാര്യ മന്ത്രി
World News
ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19; അടിയന്തര സഹായം വേണമെന്ന് ഐ.എം.എഫിനോട് വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th March 2020, 8:08 pm

തെഹ്‌രാന്‍: ഇറാനില്‍ 10000 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനുള്ളില്‍ 75 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 429 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറാന്‍ ആരോഗ്യമന്ത്രാലയ പ്രതിനിധി കിയാനുഷ് ജഹന്‍പൂര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ഇറാനിയന്‍ വൈസ്പ്രസിഡന്റിനും രണ്ടു കാബിനറ്റ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടു വന്നിരുന്നു.
ഇറാനിലെ 31 പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറാനില്‍ കൊവിഡ്-19 പ്രതിരോധിക്കാന്‍ അടിയന്തര സഹായം വേണമെന്ന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സഹായമായി 5 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇറാന്‍ സെന്‍ട്രല്‍ ബാങ്ക് ചീഫ് അബ്ദുല്‍നാസര്‍ ഹെമ്മതി ഐ.എം.എഫിന്റെ അടിയന്തര സഹായ വിഭാഗമായ ആര്‍.എഫ്.ഐ ക്ക് (റാപിഡ് ഫിനാന്‍സിംഗ് ഇന്‍സ്ട്രുമെന്റ്) കത്തയച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പശ്ചിമേഷ്യയില്‍ ഇറാനിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്-19 റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറാനു പുറമെ  ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് വ്യാപകമായി പടരുകയാണ്. യു.എ.ഇ.യില്‍ 11 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.ഇതോടെ യു.എ.ഇയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 85 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒപ്പം കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.