| Wednesday, 15th January 2020, 5:04 pm

ഉക്രൈന്‍ വിമാനത്തില്‍ മിസൈല്‍ പതിക്കുന്ന ദൃശ്യമെടുത്തയാളെ കസ്റ്റഡിയിലെടുത്ത് ഇറാന്‍; മുപ്പതോളം പ്രതിഷേധക്കാരും തടവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഉക്രൈന്‍ വിമാനം മിസൈലാക്രമണത്തില്‍ തകര്‍ത്ത ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ കസ്റ്റഡിയിലെടുത്ത് ഇറാന്‍.ഇറാനെതിരെ പ്രതിഷേധിക്കുന്ന 30തോളം പേരെയും തടവിലാക്കിയിട്ടുണ്ട്.

വിമാനത്തിന് മുകളില്‍ മിസൈല്‍ പതിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തയാളെയാണ് ഇറാന്‍ റെവലൂഷണറി ഗാര്‍ഡ്‌സ് കസ്റ്റഡിയിലെടുത്തതായി ഫാഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തത്.

ഉക്രൈന്‍ വിമാനാക്രമത്തില്‍ ആദ്യ അറസ്റ്റ് നടന്നതായി ഇറാന്‍ നീതിന്യായ വകുപ്പ് വക്താവ് ഗാലാം ഹോസെന്‍ ഇസ്മായിലി അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ആരെയെന്ന് വ്യക്തമാക്കിയിരുന്നില്ല.

ടെഹ്‌റാനില്‍ ഉക്രൈന്‍ പാസഞ്ചര്‍ വിമാനം തകര്‍ന്നതിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈയുടെ രാജി ആവശ്യപ്പെട്ട് ഇറാനില്‍ പ്രതിഷേധം ശക്തമാണ്. ഇതിനിടയിലാണ് പ്രതിഷേധക്കാരെയും ദൃശ്യങ്ങള്‍ എടുത്തവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ടിന്റെ നിയന്ത്രണ പരിധിയിലായിരുന്ന വിമാനമാണ് ബുധനാഴ്ച യാത്ര ആരംഭിക്കുന്നതിനിടെ ഇറാന്‍ മിസൈലാക്രമണത്തില്‍ തകര്‍ന്നത്. സംഭവത്തില്‍ 176 പേര്‍ മരിച്ചു.

പ്രതിഷേധങ്ങളും വിലക്കുകളും കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന ഇറാന് ചര്‍ച്ചയ്ക്ക് തയ്യാറാവാതെ വേറെ വഴിയില്ലെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് സി. ഓബ്രിയന്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെ ട്രംപ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചര്‍ച്ചയ്ക്ക് തയ്യാറാവണോ വേണ്ടയോ എന്നത് ഇറാന്റെ തീരുമാനമാണെന്നും എന്നാല്‍ ഇറാനിലെ പ്രതിഷേധക്കാരെ കൊന്നൊടുക്കുകയോ ആണവായുധം പ്രയോഗിക്കുകയോ ചെയ്യരുതെന്നാണ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടത്.

We use cookies to give you the best possible experience. Learn more