| Tuesday, 25th September 2018, 10:16 pm

യൂറോപ്യന്‍ യൂണിയനുമായി പുതിയ വ്യപാര കരാറില്‍ ഒപ്പിട്ട് ഇറാന്‍;അമേരിക്കയ്ക്ക് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമേരിക്ക ഇറാനുമേല്  സാമ്പത്തിക-വ്യാപാര നിയന്ത്രണം ഏര്‍പ്പടുത്തിയതിന് പിന്നാലെ യൂറോപ്യന്‍ യൂണിയനുമായി പുതിയ കരാര്‍ ഒപ്പിട്ട് ഇറാന്‍. വ്യപാരത്തിലും സാമ്പത്തികമേഖലയിലും സഹകരണം ഉറപ്പാക്കുന്നതാണ് കരാറെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.പുതിയ കരാര്‍ ഇറാന്‌റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്ന് ഇറാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഇറാനുമായി 2015ല്‍ ഉണ്ടാക്കിയ ആണവ ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയതിന് പിന്നാലെ യൂറോപ്പുമായി സഹകരണം മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ ഇറാന്‍ ആരംഭിച്ചിരുന്നു. ആണവ കരാറില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് ഇറാനുമേല്‍ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്.ട്രംപിന്‌റെ നടപടിക്ക് ആഗോളതലത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ALSO READ:നാല് വര്‍ഷം കൊണ്ട് നിര്‍മ്മിച്ചത് 35 വിമാനത്താവളമല്ല, വെറും ഏഴെണ്ണം; മോദിയുടെ ഒരു കള്ളം കൂടി പൊളിയുന്നു

യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനി,ബ്രിട്ടണ്‍,  ഫ്രാന്‍സ്,എന്നിവര്‍ക്കു പുറമെ റഷ്യയും ചൈനയും കരാറിലൊപ്പിട്ടുണ്ട്.

കരാര്‍ യാഥാര്‍ത്യമാകുന്നതോടെ ഇറാനില്‍ നിന്നുള്ള കമ്പനികള്‍ക്ക് യൂറോപ്പില്‍ സുതാര്യമായ വ്യാപാരത്തിനുളള സാധ്യത തെളിയുമെന്ന് വിദേശകാര്യ മന്ത്രാലയ പ്രതിനിധി മൊഗെറിനി പറഞ്ഞു.

കഴിഞ്ഞ മെയിലാണ് ആണവകരാറില്‍ നിന്നു അമേരിക്ക പിന്‍മാറുന്നതായി പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.ഇതിനെതിരെ കരാറിലേര്‍പ്പെട്ട മറ്റു രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.ഇറാന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ചാണ് അമേരിക്ക കരാറില്‍ നിന്നു പിന്‍മാറിയത്.

We use cookies to give you the best possible experience. Learn more