സൈക്കോ കില്ലറായി രാഹുല്‍ ബോസ്; ജയം രവി - നയന്‍താര ചിത്രം ഇരൈവന്‍ ട്രെയ്‌ലര്‍
Film News
സൈക്കോ കില്ലറായി രാഹുല്‍ ബോസ്; ജയം രവി - നയന്‍താര ചിത്രം ഇരൈവന്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd September 2023, 12:00 pm

പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ജി. ജയറാം എന്നിവര്‍ നിര്‍മിച്ച് ഐ. അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും.

പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന വമ്പന്‍ വിജയത്തിന് ശേഷം തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവന്‍. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. രാഹുല്‍ ബോസ്, ആശിഷ് വിദ്യാര്‍ത്ഥി, നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

സൈക്കോ ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്. ക്യാമറ – ഹരി പി. വേദനത്, എഡിറ്റര്‍ – മണികണ്ഠന്‍ ബാലാജി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ജാക്കി, ആക്ഷന്‍ – ഡോണ്‍ അശോക് , പബ്ലിസിറ്റി ഡിസൈനര്‍ – ഗോപി പ്രസന്ന, പി.ആര്‍.ഒ. – ശബരി.

Content Highlight: Iraivan movie trailer