ന്യൂദല്‍ഹി: ലോക്ഡൗണ്‍ കാലത്ത് മദ്യത്തിന് 70% പ്രത്യേക കൊവിഡ് നികുതി എടുത്തുകളയാന്‍ തീരുമാനിച്ച് ദല്‍ഹി സര്‍ക്കാര്‍. ജൂണ്‍ 10 മുതലാണ് തീരുമാനം നടപ്പിലാക്കുക.
അതേ സമയം മദ്യത്തിന്റെ വാറ്റ് നികുതി 20-25% ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം.
ലോക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക വരുമാനം കുറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം 70% പ്രത്യേക കൊവിഡ് നികുതി മദ്യത്തിന് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അധികവരുമാനം നേടാന്‍ വേണ്ടി സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഒരു മാസം കഴിഞ്ഞപ്പോള്‍ പിന്‍വലിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക