ലഖ്‌നൗ: അയോധ്യയിലെ ഭൂമി തര്‍ക്കകേസില്‍ മസ്ജിദ് നിര്‍മ്മിക്കുവാന്‍ വേണ്ടി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനുള്ളില്‍ തന്നെ വേണമെന്ന് കേസിലെ പ്രധാന പരാതിക്കാരനായ ഇഖ്ബാല്‍ അന്‍സാരി. അങ്ങനയല്ലെങ്കില്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മറ്റൊരു പരാതിക്കാരനായ ഹാജി മെഹ്ബൂബും വിഷയത്തില്‍ പ്രതികരിച്ചു. ഞങ്ങള്‍ ഈ മിഠായി സ്വീകരിക്കുകയില്ല. എവിടെയാണ് ഞങ്ങള്‍ക്ക് ഭൂമി തരുന്നതെന്ന് വ്യക്തമാക്കണമെന്നാണ് ഹാജി മെഹ്ബൂബിന്റെ പ്രതികരണം.
മുസ്‌ലിം ഭാഗത്ത് നിന്നുള്ളവര്‍ കേസfല്‍ പോരാടിയത് ബാബ്‌റി മ,സ്ജിദിന് വേണ്ടിയായിരുന്നുവെന്നും അല്ലാതെ ഏതെങ്കിലും ഭൂമിക്ക് വേണ്ടിയായിരുന്നില്ലെന്നാണ് ജംഇയ്യത് ഉലമ ഹിന്ദ് അയോധ്യ അധ്യക്ഷനായ മൗലാന ബദാഹ് ഖാന്‍ പ്രതികരിച്ചത്.
‘ഒരു വ്യക്തി നിങ്ങളുടെ വീട് തകര്‍ക്കുന്നു. അതിനുശേഷം നിങ്ങള്‍ ഒരു മധ്യസ്ഥന്റെ പക്കല്‍ പോകുന്നു. അയാള്‍ നിങ്ങളുടെ വീട് അതു തകര്‍ത്തയാള്‍ക്കു നല്‍കുന്നു. എന്നിട്ടു നിങ്ങളോട് അയാള്‍ പറയുകയാണ്, നിങ്ങള്‍ക്ക് പകരം ഭൂമി മറ്റൊരിടത്തു നല്‍കാമെന്ന്. നിങ്ങള്‍ക്കെന്താണു തോന്നുക?’എന്നായിരുന്നു എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രതികരണം.