ജയ്പൂര്‍: രാജസ്ഥാനില്‍ നിന്നും സ്വന്തം നാടായ ഉത്തര്‍പ്രദേശിലേക്കെത്താന്‍ സൈക്കിള്‍ മോഷ്ടിച്ച് അതിഥി തൊഴിലാളി. അടുത്തുള്ള വീട്ടിലെ സൈക്കിള്‍ ആണ് നാട്ടിലേക്കെത്താന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ മുഹമ്മദ് ഇക്ബാല്‍ എന്ന കുടിയേറ്റ തൊഴിലാളി മോഷ്ടിച്ചത്.
ഉത്തര്‍പ്രദേശിലെ ബറേലിയിലേക്ക് തന്റെ ഭിന്നശേഷിയുള്ള കുഞ്ഞിനെയും ഇരുത്തി കൊണ്ടു പോകാനാണ് രാജസ്ഥാനിലെ ഭാരത്പൂരിലെ തന്റെ അയല്‍വാസിയായ സാഹിബ് സിംഗിന്റെ സൈക്കിള്‍ ഇക്ബാല്‍ മോഷ്ടിച്ചത്.
സൈക്കിള്‍ എടുത്തതിന് പിന്നാലെ ഒരു കത്തും എഴുതി വെച്ചാണ് ഇക്ബാല്‍ മടങ്ങിയത്.
‘കഴിയുമെങ്കില്‍ എന്നോട് ക്ഷമിക്കൂ, ഞാന്‍ നിങ്ങളുടെ സൈക്കിള്‍ എടുക്കുകയാണ്. എന്റെ ഭിന്നശേഷിക്കാരാനായ മകന് നടക്കാന്‍ കഴിയില്ല. പക്ഷെ ഞങ്ങള്‍ക്ക് ബറേലിയിലേക്ക് എത്തണം,’ ഇക്ബാല്‍ കുറിപ്പില്‍ പറയുന്നു.
സൈക്കിള്‍ കാണാഞ്ഞപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഇക്ബാലിന്റെ കത്തു കാണുന്നത്. വീടിനു പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു പഴയ സൈക്കിളായിരുന്നു അത്. മോഷിട്ടുക്കുമ്പോള്‍ ഒരു കത്തുകൂടി അവിടെ വെച്ചിട്ടുണ്ടായിരുന്നെന്ന് സാഹിബിന്റെ സഹോദരന്‍ പ്രഭു ദയാല്‍ പറഞ്ഞു.
ലോക്ക് ഡൗണിനിടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന നിരവധി അതിഥി സംസ്ഥാന തൊഴിലാളികളാണ് കാല്‍നടയായും കിട്ടുന്ന വാഹനങ്ങളിലും സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക