ഏറ്റവുമൊടുവില്‍ ധോണിക്കും കോദാര്‍ ജാദവിനെതിരെയുമാണ് സൈബര്‍ ആക്രമണം രൂക്ഷമായിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി അവസാനം നടന്ന കളിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തോറ്റതാണ് സൈബര്‍ ആക്രമണകാരികളെ ചൊടിപ്പിച്ചത്.
എന്നാല്‍ ട്രോളുകള്‍ പരിധി വിടുകയും അഞ്ചുവയസുകാരിയായ ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയടക്കം മുഴക്കിയിരിക്കുകയാണ് ചിലര്‍. മോശമായ ഭാഷയില്‍ ഇരുവരുടെയും കുടുംബങ്ങളെയും അധിക്ഷേപിക്കുന്നുണ്ട്.
മറുപടി ബാറ്റിംഗില്‍ ചെന്നൈയ്ക്കായി വാട്സണ്‍ 50 റണ്‍സും റായിഡു 30 റണ്‍സുമെടുത്തു. വാലറ്റത്ത് ജഡേജ എട്ട് പന്തില്‍ 21 റണ്‍സ് നേടിയെങ്കിലും വിജയം അകലെയായിരുന്നു.നാലാം നമ്പറില്‍ ധോണി ഇറങ്ങിയെങ്കിലും ചെന്നൈയ്ക്ക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനായിരുന്നില്ല. പിന്നാലെ വന്ന കേദാര്‍ ജാദവ് 12 പന്തില്‍ ഏഴ് റണ്‍സാണെടുത്തത്. ഇതും തോല്‍വിയ്ക്ക് കാരണമായി.
നേരത്തെ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വീരാട് കോഹ്ലിയുടെ മോശം പ്രകടനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയ്‌ക്കെതിരെയും സമാനമായ രീതിയില്‍ സൈബര്‍ അധിക്ഷേപം നടത്തിരുന്നു.
People abusing Ziva Dhoni for yesterday’s loss??? Wtf is wrong with you mfs?
ഇതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ കമന്ററിക്കിടയില്‍ സുനില്‍ ഗവാസ്‌കര്‍ വിവാദ പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ സമയത്ത് അനുഷ്‌കയുടെ ബൗളിംഗിലാണ് കോഹ്ലി പരിശീലിച്ചതെന്നും ഇത് മതിയാവില്ലെന്നുമായിരുന്നു സുനില്‍ ഗവാസ്‌കറുടെ പരാമര്‍ശം.
Just saw that Dhoni’s 6-year-old daughter Ziva is getting rape and death threats because he didn’t play well in #IPL2020
Do people realize what shithole we have become? Can you even imagine where we are heading as a country?
തുടര്‍ന്ന് ഗവാസ്‌ക്കറിന് മറുപടിയുമായി അനുഷ്‌ക രംഗത്ത് എത്തിയിരുന്നു. എപ്പോഴാണ് തന്റെ പേര് ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത് നിര്‍ത്തുകയെന്നും എന്തു കൊണ്ടാണ് ഭര്‍ത്താവിന്റെ ഗെയിമിനായി ഒരു ഭാര്യയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈ പ്രസ്താവന നടത്തിയത് എന്ന് നിങ്ങള്‍ വിശദീകരിക്കണമെന്നും അനുഷ്‌ക ഗവാസ്‌കറോട് പറഞ്ഞിരുന്നു.
6 Year Old Ziva Is Getting Rape Threats Because Dhoni Didn’t Play Well Yesterday
This Is India,I’m Disappointed As An Indian😕😞
I Trolled Kedar In The Lightest Way I Cud
But I Didn’t Abuse Him
Who Are These Bastards Who Are Absuing Kedar And Dhoni 😡#CSKvsKKR#SRHvsKXIPpic.twitter.com/4e24OUrNGH