| Friday, 4th April 2014, 8:08 am

ഐ.പി.എല്‍ ഏഴാം സീസണ്‍: കൊച്ചി വേദിയാവില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: ഐ.പി.എല്‍ ഏഴാം സീസണിന്റെ മത്സരവേദികളില്‍ കൊച്ചിയില്ല. ബി.സി.സി.ഐ പുറത്തിറക്കിയ സമ്പൂര്‍ണ മത്സരക്രമത്തില്‍ മത്സരവേദിയായി കൊച്ചിയെ ഉള്‍പ്പെടുത്തിയിട്ടില്ല.

മെയ് 2 മുതല്‍ ജൂണ്‍ 7 വരെയുള്ള സീസണിലെ 40 മത്സരങ്ങള്‍ ഇന്ത്യയില്‍ വെച്ച് നടക്കും. 10 ഇന്ത്യന്‍ നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. ബാംഗ്ലൂര്‍, കൊല്‍ക്കത്ത, ദല്‍ഹി, മുംബൈ, ദല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് എന്നീ ടീമുകളുടെ ഹോംഗ്രണ്ടും കട്ടക്, അഹമ്മദാബാദ്, റാഞ്ചി എന്നിവടങ്ങളിലുമായിരിയ്ക്കും മത്സരങ്ങള്‍ നടക്കുക.

മെയ് 2ന് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ റാഞ്ചിയിലാണ് ഇന്ത്യയില്‍ നടക്കുന്ന ആദ്യ മത്സരം. ആദ്യഘട്ടമത്സരങ്ങള്‍ യു.എ.ഇയിലാണ് നടക്കുന്നത്. ഇന്ത്യയില്‍ രണ്ടാം ഘട്ടത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ ചിലത് കൊച്ചിയില്‍ നടക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. മെയ് 4നും 16നും ഇടയിലുള്ള രണ്ട് മത്സരങ്ങളായിരുന്ന കൊച്ചിയില്‍ നടത്താന്‍ പരിഗണിച്ചിരുന്നത്.

ഐ.പി.എല്‍ മത്സരങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തായതിനാല്‍ മതിയായ സുരക്ഷ ഉറപ്പാക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് യു.എ.ഇ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ വെച്ച് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിയ്ക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more