ഐ.പിഎല്ലില്‍ ഏറെ ആരാധകരുള്ള ടീമുകളാണ് ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും തലയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും. ടീമിന്റെ മത്സരം നടക്കുമ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്‌റ്റേഡിയം കയ്യടക്കാറാണ് പതിവ്.
ചെന്നൈയുടെ മത്സരദിവസം ആരാധകര്‍ സ്റ്റേഡിയമൊന്നാകെ മഞ്ഞയില്‍ കുളിപ്പിക്കുമ്പോള്‍, ബെംഗളൂരു ആരാധകര്‍ സ്‌റ്റേഡിയത്തെ ചെങ്കടലാക്കാറാണ് പതിവ്. ഇരുവരുടെയും ഹോം സ്‌റ്റേഡിയങ്ങളിലാണ് മത്സരമെങ്കില്‍ പറയുകയും വേണ്ട.
ഇരുടീമുകളുടെയും ആരാധകരുടെ പവര്‍ എത്രത്തോളമുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഫാന്‍സ് ഇറങ്ങിത്തിരിച്ചപ്പോള്‍ ഇരുവര്‍ക്കും കിട്ടിയത് മികച്ച റെക്കോഡും ബാഴ്‌സയും റയലും പി.എസ്.ജിയടക്കമുള്ള ഭീമന്‍മാര്‍ ഉള്‍പ്പെടുന്ന എലൈറ്റ് ലിസ്റ്റിലെ സ്ഥാനവും.
കഴിഞ്ഞ വര്‍ഷത്തിലെ സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്റിന്റെ കാര്യത്തിലാണ് ഇരുവരും മോസ്റ്റ് പോപ്പുലര്‍ ടീമുകളുടെ ആദ്യ പത്തിലെത്തിയിരിക്കുന്നത്. ലോകത്തെ എല്ലാ ക്ലബ്ബുകളില്‍ നിന്നുമാണ് ആദ്യ പത്തിലെത്തിയത് എന്നതാണ് ഇക്കാര്യത്തിലെ ഹൈലൈറ്റ്. ലിസ്റ്റില്‍ ഇടം പിടിച്ച ക്രിക്കറ്റ് ക്ലബ്ബുകള്‍ ഇവര്‍ മാത്രവുമാണ്.
2.6 ബില്യണോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2.3 ബില്യണോടെ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തും 1.3 ബില്യണോടെ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തുമാണ്.
820 മില്യണാണ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ എന്‍ഗേജ്‌മെന്റ്. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ആര്‍.സി.ബി. 752 മില്യണോടെ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.
2021 ഏപ്രിലില്‍ എല്ലാവരേയും പിന്തള്ളി ആര്‍.സി.ബി പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. 265 മില്യണായിരുന്നു അന്ന് ബെംഗളൂരുവിനുണ്ടായിരുന്ന സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്റ്. 205 മില്യണോടെ ബാഴ്‌സലോണയ്ക്ക് തൊട്ടു താഴെ മൂന്നാമതായിരുന്നു ചെന്നൈ.
ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ആരാധകര്‍ ഒപ്പമുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് ഇരുവരും മുന്നോട്ട് കുതിക്കുന്നത്.
📲💥 TOP 3 sports teams in the world with the highest social media engagement during april 2021! (total interactions)