Advertisement
I.P.L
ഐ.പി.എല്‍ റണ്‍വേട്ട; കോഹ്‌ലിയെ പിന്നിലാക്കി റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
2018 Apr 22, 02:13 pm
Sunday, 22nd April 2018, 7:43 pm

ചെന്നൈ: ഹൈദരാബാദിനെതിരായ അര്‍ദ്ധ ശതകത്തോടെ ഐ.പി.എല്‍ റണ്‍വേട്ടയില്‍ സുരേഷ് റെയ്‌ന വീണ്ടും ഒന്നാമത്. ഇന്നത്തെ കളിയില്‍ 47 റണ്‍സ് പിന്നിട്ടതോടെയാണ് റെയ്‌ന വീണ്ടും കോഹ്‌ലിയെ മറികടന്നത്.

161 ഇന്നിംഗ്‌സുകളില്‍ നിന്നായി 4658 റണ്‍സാണ് റെയ്‌നയ്ക്കുള്ളത്. ഇന്നത്തെ മത്സരത്തില്‍ റെയ്‌ന ഔട്ടാവാതെ 54 റണ്‍സെടുത്തിരുന്നു. ഐ.പി.എല്ലിലെ തന്റെ 32ാമത് അര്‍ദ്ധശതകമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് ഇന്ന് പിറന്നത്.


Read more: ‘ഞങ്ങള്‍ വളര്‍ന്നത് യുവിയെ കണ്ടായിരുന്നു, ന്യൂ ജനറേഷനിലെ യുവരാജാണ് റിഷഭ്’; ഡല്‍ഹി താരത്തെ പുകഴ്ത്തി ബാംഗ്ലൂര്‍ താരം


നേരത്തെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 92 റണ്‍സ് നേടിയതോടെയാണ് കോഹ്‌ലി റെയ്‌നയെ മറികടന്നത്. മുംബൈയില്‍ കളിക്കാനിറങ്ങുമ്പോള്‍ റെയ്നയുടെ സ്‌കോര്‍ മറികടക്കാന്‍ കോഹ്ലിയ്ക്ക് 31 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.