[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ ചെന്നൈ താരങ്ങള്‍ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ വിന്ദു ധാരാ സിങ്‌പോലീസിന് മൊഴി നല്‍കി.
ഇതില്‍ ഒരാള്‍ മുതിര്‍ന്ന താരമാണെന്നും വിന്ദു പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. വിന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. []
അതേസമയം കൂടുതല്‍ തെളിവുകള്‍ ലഭിക്കാതെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താ നാകില്ലെന്ന നിലപാടിലാണ് പോലീസ്. വാതുവെപ്പ് അന്വേഷണം ബിസിസിഐയുടെ തലപ്പത്തേക്കും ഫ്രാഞ്ചൈസി ഉടമകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
വാതുവയ്പ്പുമായി ബന്ധപ്പെട്ട് കളിക്കാരില്‍ ആര്‍ക്കെങ്കിലും എതിരെ തെളിവു ലഭിച്ചാല്‍ അവരെ അറസ്റ്റ് ചെയ്യുമെന്ന് ജോയിന്റ് കമ്മിഷണര്‍ ഹിമാന്‍ഷു റോയ് പറഞ്ഞു. വിന്ദുവിന്റെ ഫോണ്‍കോളുകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ബി.സി.സി.ഐ അധ്യക്ഷന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈയുടെ സിഇഒയുമായ മെയ്യപ്പനും വാതുവെപ്പുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ വ്യാഴാഴ്ച പോലീസ് മെയ്യപ്പനോട് ആവശ്യപ്പെട്ടിരുന്നു.
വിന്ദുവിന് ചെന്നൈ നായകന്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിനെ കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മെയ്യപ്പനെ ചോദ്യം ചെയ്യാന്‍ പോലീസ് എത്തിയിരുന്നെങ്കിലും മയ്യപ്പനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മെയ്യപ്പനെ കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിലെ മറ്റു ചിലരെ കൂടെ മുംബൈ െ്രെകംബ്രാഞ്ച് ചോദ്യം ചെയേ്തക്കുമെന്നാണ് വിവരം.
മെയ്യപ്പനില്‍ നിന്ന് കിട്ടുന്ന വിവരം അടിസ്ഥാനമാക്കിയായിരിക്കും ഇത്.എന്നാല്‍, മെയ്യപ്പന്‍ എവിടെയാണെന്ന കാര്യം ഇതുവരെ വെളിവായിട്ടില്ല.