മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള അഞ്ചാം ടെസ്റ്റ് മാറ്റി വെച്ചതിന് തൊട്ടുപിന്നാലെ കോഹ്‌ലിയോടും മുഹമ്മദ് സിറാജിനോടും തിരിച്ചു വരാനാവശ്യപ്പെട്ട് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്.
താരങ്ങള്‍ ഉടന്‍ തന്നെ ദുബായിലെത്തണമെന്നും, ഇതിനായി പ്രത്യേക ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ഒരുക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. കൊവിഡ് മൂലം നിര്‍ത്തിവെച്ച ഐ.പി.എല്ലിന്റെ രണ്ടാം പാദ മത്സരങ്ങളുടെ ഭാഗമായാണ് ഇരുവരെയും മാനേജ്‌മെന്റ് തിരിച്ചു വിളിക്കുന്നത്.
ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയടക്കം കൊവിഡ് ബാധിതനായതിനാല്‍ ഇംഗ്ലണ്ടുമായി നടക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റ് ഉപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് തങ്ങളുടെ ക്യാപ്റ്റനേയും ബൗളിംഗ് നിരയിലെ ബ്രഹ്മാസ്ത്രത്തേയും തിരികെ വിളിച്ചിരിക്കുന്നത്.
കളിക്കാരുടെ ആരോഗ്യമാണ് ഇപ്പോള്‍ പ്രധാനമെന്നും ഇക്കാരണം മുന്‍നിര്‍ത്തിയണ് കോഹ്‌ലിയേയും സിറാജിനേയും തിരിച്ചു വിളിക്കുന്നതെന്നും ബാംഗ്ലൂര്‍ ടീം മാനേജ്‌മെന്റ് അറിയിച്ചു. ടീമിന്റെ ബയോ ബബിളിലേക്ക് കടക്കുന്നതിന് മുന്നേ ഇരുവരും 6 ദിവസം ഹോട്ടല്‍ മുറിയില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും അറിയിച്ചിട്ടുണ്ട്.
നേരത്തെ, അഞ്ചാം ടെസ്റ്റിന് ശേഷം 15ാം തീയ്യതിയ്ക്കാണ് താരങ്ങള്‍ ഐ.പി.എല്ലിനായി പുറപ്പെടാന്‍ തീരുമാനിച്ചത്. എന്നാല്‍ മത്സരം ഉപേക്ഷിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രത്യേക ചാര്‍ട്ടേഡ് ഫ്‌ളൈറ്റൊരുക്കി താരങ്ങളെ തിരിച്ചെത്തിക്കാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് തീരുമാനിച്ചത്.
മുംബൈ ഇന്ത്യന്‍സും തങ്ങളുടെ താരങ്ങള്‍ക്കായി പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പാടാക്കുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബൂംറ, സൂര്യകുമാര്‍ യാദവ് എന്നിവരേയാണ് മുംബൈ തിരിച്ചെത്തിക്കുന്നത്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ ദുബായിലെത്തിയ ശേഷം അബുദാബിയിലേക്ക് എത്താനാണ് മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യ-ഇംഗ്ലണ്ട് ടീമുകളിലെ മറ്റു താരങ്ങള്‍ പ്രത്യേക വിമാനങ്ങളില്‍ യു.എ.ഇയില്‍ എത്തും. മാഞ്ചസ്റ്റ്‌റില്‍ നിന്നെത്തുന്ന കളിക്കാര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ പോവുകയും വേണം. ഇതിനു ശേഷം മാത്രമേ ടീമിനൊപ്പം ചേരാന്‍ സാധിക്കുകയുളളൂ.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: IPL, special charted flights for RCB and MI