ലോക റെക്കോഡ്; ഗിന്നസ് ബുക്കില്‍ ഇടംനേടി ഐ.പി.എല്‍
IPL 2022
ലോക റെക്കോഡ്; ഗിന്നസ് ബുക്കില്‍ ഇടംനേടി ഐ.പി.എല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 6th June 2022, 1:11 pm

ഐ.പി.എല്ലിന്റ ആവേശങ്ങള്‍ കഴിഞ്ഞുവരുന്നതെയുള്ളു. മികച്ച മത്സരങ്ങളും അപ്രതീക്ഷിത മത്സരഫലങ്ങളും പുത്തന്‍ താരോദയങ്ങളുമെല്ലാമായി മികച്ച ഒരു ഐ.പി.എല്‍

സീസണായിരുന്നു കടന്നുപോയത്. എന്നാല്‍ അവിടംകൊണ്ടൊന്നും ഐ.പി.എല്ലിന്റെ ആവേശം അവസാനിക്കുന്നില്ല.

ലോകത്തെ ഏറ്റവും മികച്ച ലീഗ് എന്ന് വിശേഷിപ്പിക്കുന്ന ഐ.പി.എല്‍ ലോക റെക്കോഡുമായി ഗിന്നസില്‍ ഇടം നേടിയിരിക്കുകയാണ്.

 

ഐ.പി.എല്‍ ഫൈനല്‍ വേദിയായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ച ഭീമമായ ജേഴ്‌സിയാണ് ഗിന്നസില്‍ ഇടം നേടിയത്. ലോകത്തിലെ ഏറ്റവും വലിയ ജേഴ്‌സി എന്ന റെക്കോഡിനാണ് ഐ.പി.എല്‍ ഗിന്നസില്‍ ഇടം നേടിയത്.

66*44 മീറ്ററായിരുന്നു ജേഴ്‌സിയുടെ വലുപ്പം. ജേഴ്‌സിയില്‍ 15 എന്ന നമ്പര്‍ എഴുതിയിരുന്നു. ഐ.പി.എല്ലിന്റെ 15ാം സീസണോട് അനുബന്ധിച്ചായിരുന്നു ജേഴ്‌സി പണിതത്. ഈ സീസണില്‍ കളിച്ച 10 ടീമുകളുടേയും ലോഗൊ ഭീമമായ ജേഴ്‌സിയില്‍ പ്രിന്റ് ചെയ്തിരുന്നു.

മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയായിരുന്നു ജേഴ്‌സിയുടെ വലുപ്പവും റെക്കോഡും വിളംബരം ചെയതത്. മെയ് 29ന് നടന്ന ഫൈനലിന് മുന്നോടിയായിട്ടായിരുന്നു ജേഴ്‌സി പ്രകാശനം ചെയതത്.

ഹര്‍ദിക്ക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സും, സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സുമായിരുന്നു ഫൈനലില്‍ ഏറ്റുമുട്ടിയത്. ടോസ് വിജയിച്ച് ആദ്യം ബാറ്റ് ചെയത രാജസ്ഥാന്‍ 130 റണ്‍സായിരുന്നു നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റിന് അനായാസം വിജയിക്കുകയായിരുന്നു. ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക്ക് പാണ്ഡ്യയായിരുന്നു ഫൈനലിലെ കളിയിലെ താരം. ഇതോടെ കളിക്കുന്ന ആദ്യ സീസണില്‍ തന്നെ ഐ.പി.എല്‍ കിരീടം നേടാന്‍ ഗുജറാത്തിന് സാധിച്ചു.

Content Highlights: IPL set a news record in guinness books of records for largest jersey